NationalNewsRECENT POSTS
ബിക്കിനി എയര്‍ഹോസ്റ്റസുമാരുള്ള വിമാന സര്‍വ്വീസ് ഇന്ത്യയിലും
ന്യൂഡല്‍ഹി: ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരെ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ വിയറ്റ് ജെറ്റ് വിമാനക്കമ്പനി ഇന്ത്യയിലേക്ക്. ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിയറ്റ്നാമിലെ ഹോചിമിനാ സിറ്റി, ഹാനോയ് എന്നിവിടങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്കാണ് സര്‍വീസ്. ഡിസംബര്‍ ആറ് മുതല്‍ മാര്‍ച്ച് 28വരെയുള്ള സര്‍വ്വീസുകള്‍ക്കുള്ള ബുക്കിങ് കമ്പനി ആരംഭിച്ചു. ‘ഗോള്‍ഡന്‍ ഡെയ്‌സ്’ എന്ന് വിശേഷിപ്പിക്കുന്ന ഓഗസ്റ്റ് 20 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ കുറഞ്ഞ തുകയ്ക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഹോചിമിന്‍ സിറ്റിയില്‍ നിന്നുള്ള സര്‍വീസുകള്‍ തിങ്കള്‍ മുതല്‍ ഇടവിട്ടുള്ള നാലു ദിവസങ്ങളിലും ഹാനോയില്‍ നിന്നുള്ളവ മറ്റു മൂന്നു ദിവസങ്ങളിലുമാണുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News