26.4 C
Kottayam
Wednesday, May 22, 2024

അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി; കൂട്ടിന് അമ്മയും ചേച്ചിയും

Must read

മകള്‍ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ച സന്തോഷം പങ്കുവച്ച് നടന്‍ ദിലീപ്. മഹാലക്ഷ്മിയെ എഴുത്തിനിരുത്തിയതിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ആവണംകോട് സരസ്വതി ക്ഷേത്രനടയിലാണ് അച്ഛന്റെ മടിയിലിരുന്ന് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. അമ്മ കാവ്യയും ചേച്ചി മീനാക്ഷിയും മഹാലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു.

മകള്‍ക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്നും ദിലീപ് കുറിക്കുന്നു.’ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം…’

2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

2018 ഒക്ടോബര്‍ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. 2018 നവംബര്‍ 17 നാണ് മകളുടെ പേരിടല്‍ ചടങ്ങ് നടന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയതെന്ന് ദിലീപ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. വളരെ അപൂര്‍വമായി മാത്രമേ മകളുടെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഓണനാളില്‍ ദിലീപ് പങ്കുവച്ച കുടുംബചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week