24.2 C
Kottayam
Sunday, June 7, 2026

ഒരാളുടെ മുഖത്ത് അവരെ വേദനിപ്പിക്കാതെ എങ്ങനെ അടിക്കാമെന്ന് വിദ്യാമ്മയാണ് എന്നെ പഠിപ്പിച്ചത്; ലെന

Must read

കൊച്ചി:മലയാള സിനിമയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ തൻമയത്വത്തോടെ സ്ക്രീനിൽ എത്തിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ലെന. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെയാണ് ലെന മലയാളികൾക്ക് സമ്മാനിച്ചത്. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ലെന തന്റെ ജീവിത വിശേഷങ്ങള്‍ പങ്കുവെച്ചത്. രണ്ടാം ഭാവത്തില്‍ നായികയായ സമയത്ത് നല്ല കണ്‍ഫ്യൂഷനിലായിരുന്നു.

സിനിമ ജീവിതമാര്‍ഗമാക്കിയാല്‍ ശരിയാവുമോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നു. അതിനിടയിലാണ് ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിജി എടുത്തത്. അപ്പോഴാണ് എനിക്ക് മനസിലായത് ഞാനൊരു ആര്‍ടിസ്റ്റാണെന്ന്. അവര്‍ പറയുന്ന കാര്യങ്ങള്‍ക്കെല്ലാം ഞാന്‍ എക്‌സ്പ്രഷന്‍ കൊടുക്കുന്നുണ്ടായിരുന്നു.

- Advertisement -

സിനിമയിലേക്ക് വന്നാല്‍ നോര്‍മ്മല്‍ ജീവിതം വിട്ട് വേറൊരു ജീവിതമായിരിക്കും എന്നൊക്കെയാണ് കരുതിയത്. എനിക്ക് തനി നാടനായി തന്നെ ജീവിക്കാനാണ് ആഗ്രഹം. സിനിമ വേണോ പഠനത്തില്‍ ശ്രദ്ധിക്കണോ എന്നറിയാതെ ഡിപ്രഷനിലായിരുന്നു. ഇടയ്ക്ക് വെച്ച് തിരിച്ച് വരണമെന്ന് ആഗ്രഹിച്ചെങ്കിലും എങ്ങനെ വരണമെന്ന് അറിയില്ലായിരുന്നു.

- Advertisement -

ഇന്റേണ്‍ഷിപ്പ് സമയത്തായിരുന്നു സിനിമയിലേക്ക് തിരിച്ച് വരണമെന്ന് കരുതിയത്. ആ സമയത്താണ് കൂട്ട് എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. സംഭവിക്കാന്‍ പോവുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് ഐഡിയ കിട്ടാറുണ്ട്. അതുപോലെ കുറേ കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ട്.

രണ്ടാം ഭാവം വിചാരിച്ചത്ര ഹിറ്റായിരുന്നില്ല. ഹീറോയിനായി മുന്നോട്ട് പോവാന്‍ ആഗ്രഹിച്ചിരുന്ന ആളായിരുന്നെങ്കില്‍ നല്ല നിരാശയിലായേനെ. ആ സമയത്ത് പ്രേക്ഷകര്‍ ആ ചിത്രം സ്വീകരിച്ചിരുന്നില്ല.

- Advertisement -

ഇടവേളയ്ക്ക് ശേഷം പിന്നീട് ഓമനത്തിങ്കള്‍ പക്ഷിയുമായാണ് വന്നത്. ശ്രീവിദ്യയും ആ പരമ്പരയില്‍ അഭിനയിച്ചിരുന്നു. ഞാന്‍ എല്ലാ ദിവസവും ഓര്‍ക്കുന്ന മുഖമാണ്. എന്നെ മസ്‌കാര ഇടാന്‍ പഠിപ്പിച്ചത് വിദ്യാമ്മയാണ്. മേക്കപ്പിടുമ്പോളെല്ലാം ഞാന്‍ ഓര്‍ക്കാറുണ്ട്.

ഒത്തിരി കാര്യങ്ങള്‍ എന്നെ പഠിപ്പിച്ച് തന്നിട്ടുണ്ട്. എന്റെ ആക്ടിങ് കാലഘട്ടത്തിലെ യൂണിവേഴ്‌സിറ്റിയാണ് സീരിയല്‍ കാലഘട്ടം. തുടക്കത്തില്‍ ഗ്ലിസറിനില്ലാതെയായിരുന്നു കരഞ്ഞത്. പിന്നീട് ഗ്ലിസറിന്‍ ഉപയോഗിച്ചിരുന്നു. ഒരാളുടെ മുഖത്ത് അവരെ വേദനിപ്പിക്കാതെ എങ്ങനെ അടിക്കാമെന്ന് വിദ്യാമ്മയാണ് എന്നെ പഠിപ്പിച്ചതെന്നുമായിരുന്നു ലെന പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week