തിരുവനന്തപുരം;സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഉറപ്പാക്കുന്ന ‘വിദ്യാകിരണം’ പദ്ധതി പ്രകാരമുള്ള ലാപ്ടോപ് വിതരണം തുടങ്ങി.
ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ മുഴുവന്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും 10, 12 ക്ലാസുകളിലെ എസ്സി വിഭാഗക്കാരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ ലാപ്ടോപ് നല്‍കുക. 45,313 കുട്ടികള്‍ക്കാണ് ലാപ്ടോപ് നല്‍കുന്നത്.
മൂന്നുവര്‍ഷ വാറന്റിയുള്ള ലാപ്ടോപ്പില്‍ കൈറ്റിന്റെ മുഴുവന്‍ സ്വതന്ത്ര സോഫ്റ്റ്വെയറും അടക്കമാണ് നല്‍കുന്നത്. നികുതിയുള്‍പ്പെടെ 18,000 രൂപ നിരക്കില്‍ 81.56 കോടി രൂപയ്ക്കുള്ള ലാപ്ടോപ്പുകള്‍ വിതരണം ചെയ്യുന്നു. മുഴുവന്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ലാപ്ടോപ് ഉറപ്പാക്കുന്നത് രാജ്യത്ത് ആദ്യമാണ്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ മുഖ്യധാരയിലെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ഇത് സാധ്യമാക്കിയത്.