29.4 C
Kottayam
Saturday, June 6, 2026

വിദ്യാ ബാലന്‍ ചിത്രം ‘ജല്‍സ’യുടെ ടീസര്‍ പുറത്തുവിട്ടു

Must read

വിദ്യാ ബാലന്റെ പുതിയ ചിത്രമാണ് ‘ജല്‍സ’. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. വിദ്യാ ബാലന്‍ അടക്കമുള്ള താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ജല്‍സ’ എന്ന പുതിയ ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. ജല്‍സ’ എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസാണ്.

വിദ്യാ ബാലന് പുറമേ ചിത്രത്തില്‍ ഷെഫാലി ഷാ, മാനവ് കൗള്‍, ഇഖ്ബാല്‍ ഖാന്‍, ഷഫീന്‍ പട്ടേല്‍, സൂര്യ കസിഭാട്ല തുടങ്ങിയവും അഭിനയിക്കുന്നു. സുരേഷ് ത്രിവേണിയും വിദ്യാ ബാലനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ‘തുമാരി സുലു’ എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് സുരേഷ് ത്രിവേണിയുടെ സംവിധാനത്തില്‍ വിദ്യാ ബാലന്‍ അഭിനയിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം മാര്‍ച്ച് 18ന് റിലീസ് ചെയ്യും.

ഭൂഷണ്‍ കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ടി സീരിസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നു. ഡയറക്ട് ഒടിടി റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം റിലീസ് ചെയ്യുന്നതിനാല്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുമെന്ന് ഭൂഷണ്‍ കുമാര്‍ പറഞ്ഞു.

‘ജല്‍സ’ എന്ന പുതിയ ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയും അവരുടെ പാചകക്കാരിയും തമ്മിലുള്ള ബന്ധവും സംഘര്‍ഷവുമൊക്കെയാണ് പറയുന്നത്. വിദ്യാ ബാലന്‍ ആണ് ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകയായി അഭിനയിക്കുന്നത്. വിദ്യാ ബാലന്റെ മികച്ച കഥാപാത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിദ്യാ ബാലന്റെ ‘ജല്‍സ’ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

- Advertisement -

വിദ്യാ ബാലന്‍ നായികയാകുന്ന ഒരു കോമഡി ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിദ്യാ ബാലന്റെ ചിത്രം സംവിധാനം ചെയ്യുന്നത് ഷിര്‍ഷ ഗുഹ തകുര്‍തയാണ്. ആധുനികകാലത്തെ ബന്ധങ്ങളെക്കുറിച്ചുള്ള ഒരു ചിത്രമായിരിക്കും ഇതെന്നാണ് വിദ്യാ ബാലന്‍ പറയുന്നത്. നിങ്ങളുടെ കഥയോ നിങ്ങളുടെ സുഹൃത്തിന്റെ കഥയോ ആയിരിക്കും ചിത്രത്തിന്റേത് എന്നും വിദ്യാ ബാലന്‍ പറഞ്ഞിരുന്നു.

- Advertisement -

വിദ്യാ ബാലനു പുറമേ പ്രതിക് ഗാന്ധി, ഇല്യാന,സെന്തില്‍ രാമമൂര്‍ത്തി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. വിദ്യ ബാലന്‍ നായികയാകുന്ന ചിത്രം അപ്ലോസ് എന്റര്‍ടെയ്ന്‍മെന്റും എല്ലിപ്സിസ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മിക്കുക. വിദ്യാ ബാലന്റെ ചിത്രത്തിന്റെ മറ്റ് സാങ്കേതിക പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിദ്യാ ബാലന്‍ ചിത്രമായ ‘തുമാരി സുലു’വിന്റെ നിര്‍മാതാക്കളാണ് എല്ലിപ്സിസ് എന്റര്‍ടെയ്ന്‍മെന്റ്. തന്റെ പുതിയ ചിത്രവും വന്‍ വിജയമായിരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാ ബാലന്‍. സ്വപ്നതുല്യമായ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് ഷിര്‍ഷ ഗുഹ തകുര്‍ത പറഞ്ഞു. ഷിറഷ ഗുഹ തകുര്‍തയുടെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

‘ഷെര്‍ണി’ എന്ന ചിത്രമാണ് വിദ്യാ ബാലന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിദ്യാ ബാലന്റെ ചിത്രം സംവിധാനം ചെയ്തത് അമിത് വി മസുര്‍കറാണ്. മധ്യപ്രദേശായിരുന്നു വിദ്യയുടെ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. വിദ്യാ ബാലന്‍ ചിത്രത്തില്‍ ഒരു ഫോറസ്റ്റ് ഓഫീസറായിട്ടായിരുന്നു അഭിനയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week