കണ്ണൂരിൽ വ്യത്യസ്ത പോക്‌സോ കേസുകളിൽ ഇരയുടെ പിതാവും സ്‌കൂൾ ബസ് ഡ്രൈവറും അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ രണ്ടിടങ്ങളിലുണ്ടായ പീഡന കേസിൽ രണ്ടുപേരെ പൊലിസ് പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തു. ഇരയുടെ പിതാവും സകൂൾ ബസ് ഡ്രൈവറുമാണ് അറസ്റ്റിലായത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. കണ്ണൂർ ജില്ലയിലെ ഒരു സ്റ്റേഷൻ പരിധിയിലെ 13 വയസുകാരിയുടെ പരാതിയിലാണ് പിതാവിനെതിരെ പൊലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത്. 2019 മുതൽ 20 22 നവംബർ വരെയുള്ള കാലയളവിലായതെന്ന് കുട്ടി സ്‌കുളിൽ നടന്ന കൗൺസിലിങ്ങിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ചൈൽഡ് ലൈനിൽ സ്‌കൂൾ അധികൃതർ വിവരമറിയിക്കുന്നത്.

തുടർന്ന് ചൈൽഡ് ലൈൻ പൊലിസിൽ വിവരമറിയിക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെതിരെയാണ് പൊലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തത്.

ഇതിനിടെ മറ്റൊരു സംഭവത്തിൽ, സ്‌കൂൾ ബസിൽ എൽ.കെ.ജി.വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡ്രൈവറെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റു ചെയ്തു. വളപട്ടണം സ്വദേശിയും കെ.എൽ.13/എ.എൽ.844 നമ്പർ സ്‌കൂൾ ബസ്സ് ഡ്രൈവറുമായ അസീമി(25) നെയാണ് കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു ചെയ്തത്. കണ്ണൂർ കോർപറേഷൻ പരിധിയിലെ ഒരു എൽ.കെ.ജി സ്‌കൂളിൽ പഠിക്കുന്ന മൂന്നര വയസ്സുകാരിയെ രണ്ടു ദിവസം മുമ്പ് ബസ്സിൽ വെച്ച് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസ്സെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഇതിനു ശേഷം ഇയാളെ ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ഇതിനിടെ സഹോദരങ്ങളായ രണ്ടു പേരെ പീഡിപ്പിച്ച കേസിൽ കണപുരം പൊലീസ് യുവാവിനെതിരെ കേസുത്തിട്ടുണ്ട്. ആറും പത്തും വയസുമുള്ള കുട്ടികളെ പീഡിപിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News