ന്യൂഡൽഹി: മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഷക്കീൽ അഹമ്മദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഷക്കീൽ അഹമ്മദ് രാജിവെച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് രാജിക്കത്ത് കൈമാറി.പാർട്ടി നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജിയെന്ന് ഷക്കീൽ അഹമ്മദ് വാർത്താ ഏജൻസി എ.എൻ.ഐയോട് പറഞ്ഞു.
വലിയ ഹൃദയഭാരത്തോടെയാണ് രാജി നൽകുന്നത്. പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചെന്നേ ഉള്ളുവെന്നും കോൺഗ്രസിന്‍റെ നയങ്ങളെയും തത്വങ്ങളെയും ഭാവിയിലും പിന്തുടരുമെന്ന് ഷക്കീൽ അഹമ്മദ് വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


