24.8 C
Kottayam
Thursday, June 4, 2026

മാളികപ്പുറം 100 കോടി ഒന്നും നേടിയിട്ടില്ല; ആകെ നേടിയത് ഇത്രമാത്രം; കണക്ക് വെളിപ്പെടുത്തി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി

Must read

കൊച്ചി:ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ‘മാളികപ്പുറം’ സിനിമ യഥാര്‍ത്ഥ്യത്തില്‍ 100 കോടി കളക്ഷന്‍ നേടിയിട്ടില്ലെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. 2022ല്‍ പുറത്തിറങ്ങിയ ചിത്രം 100 കോടി കളക്ഷന്‍ നേടി എന്ന പോസ്റ്ററുകള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ സിനിമ അത്രയൊന്നും കളക്ഷന്‍ നേടിയിട്ടില്ല എന്നാണ് നിര്‍മ്മാതാവ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് മാളികപ്പുറം നിര്‍മ്മിച്ചത്. ”മാളികപ്പുറം 100 കോടി കളക്ട് ചെയ്തിട്ടില്ല. ആ പടം ആകെ 75 കോടി മാത്രമേ നേടിയുള്ളൂ. സാറ്റ്‌ലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സ്, ബാക്കി ബിസിനസ് ഒക്കെ ചേര്‍ത്താണ് 75 കോടി. പക്ഷേ 2018ന്റെ 200 കോടി പോസ്റ്റര്‍ സത്യമാണ്. തിയേറ്ററില്‍ നിന്ന് 170 കോടിയോളം ആ പടം കളക്ട് ചെയ്തു.’

- Advertisement -

‘ബാക്കി ഒ.ടി.ടി, സാറ്റ്‌ലൈറ്റ് എല്ലാം ചേര്‍ത്ത് 200 കോടിയുടെ ബിസിനസ് നേടി” എന്നാണ് വേണു കുന്നപ്പിള്ളി പറഞ്ഞത്. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. മാമാങ്കം സിനിമയെ കുറിച്ചും നിര്‍മ്മാതാവ് സംസാരിക്കുന്നുണ്ട്. ”മാളികപ്പുറം പോലെ തന്നെ തന്റെ ആദ്യ ചിത്രമായ മാമാങ്കവും 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നില്ല. സിനിമയുടെ കളക്ഷന്‍ താഴോട്ട് പോയപ്പോള്‍ ഉണ്ടായ അബദ്ധമായിരുന്നു.”

- Advertisement -

”ജീവിതത്തില്‍ പല തരത്തിലെ മണ്ടത്തരങ്ങള്‍ പറ്റും. എന്റെയടുത്ത് പല ആളുകളും അന്ന് പറഞ്ഞത് ഇങ്ങനെ ഇട്ട് കഴിഞ്ഞാലേ ജനങ്ങള്‍ കയറുകയുള്ളൂ എന്നായിരുന്നു. സിനിമ തിയേറ്ററില്‍ വന്ന ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഭയങ്കര കളക്ഷന്‍ ഉണ്ടായിരുന്നു. പിന്നീട്, താഴോട്ട് പോയപ്പോഴാണ് ഈ പറയുന്ന 135 കോടിയുടെ പോസ്റ്റര്‍ എഴുതാം എന്നൊക്കെ ചിലര്‍ പറഞ്ഞത്.”

- Advertisement -

”ആ സമയത്ത് പരിചയക്കുറവ് കൊണ്ട് സംഭവിച്ചതാണ് ഇതെല്ലാം. നമ്മുടെ ആള്‍ക്കാര്‍ തന്നെ എന്റെ അടുത്ത് പറഞ്ഞു ടി ഡി എം ഹാള്‍ ഗ്രൗണ്ടില്‍ ഒരു പരിപാടി സംഘടിപ്പിച്ച് കേക്ക് മുറിക്കാമെന്ന്. അതൊക്കെ അന്നായിരുന്നു. ഇന്ന്, സിനിമ എന്താണെന്ന് പഠിച്ചു. ഡയറക്ടര്‍ എന്തെന്ന് മനസിലാക്കി അയാളുടെ സ്വഭാവം മനസിലാക്കി സിനിമ ചെയ്യാന്‍ പഠിച്ചു” എന്നാണ് വേണു കുന്നപ്പിള്ളി പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week