കൊച്ചി: നവംബര്‍ 7 ന് പുതിയ LHB കോച്ചുകളുമായി യാത്ര തുടങ്ങിയ വേണാട് പതിവായി എറണാകുളം ജംഗ്ഷനില്‍ എഞ്ചിന്‍ മാറുന്നതിനും മറ്റുമായി 40 മിനിറ്റ് മുതല്‍ ഒരുമണിക്കൂര്‍ വരെ പിടിച്ചിടുമായിരുന്നു. ഹര്‍ത്താല്‍ ദിവസമായി ഇന്ന് വൈകുന്നേരം 05 14 എത്തിയ വേണാട് എറണാകുളം ജംഗ്ഷനില്‍ നിന്നും പുറപ്പെടേണ്ട 05 25 എന്ന കൃത്യസമയം പാലിച്ച് യാത്രക്കാരെ ഞെട്ടിച്ചു. എന്‍ജില്‍ ഘടിപ്പിയ്ക്കുന്നതിലെ പ്രശ്‌നം പരിഹരിച്ച വിവരം അറിയാതെ സാധാരണ 40 മിനിറ്റ് എടുക്കുന്നത് കണക്കാക്കി ഓഫീസില്‍ നിന്നിറങ്ങി പച്ചക്കറിയും ക്രിസ്തുമസ് പര്‍ച്ചേസും നടത്തിയ പലര്‍ക്കും ട്രെയിന്‍ കിട്ടിയില്ല്.ഇന്നു വണ്ടി നഷ്ടമായെങ്കിലും നാളെ മുതല്‍ കൃത്യസമയത്ത് വീട്ടില്‍ എത്താമെന്ന ആശ്വാസത്തിലാണ് പലരും…
വേണാട് എറണാകുളം ടൗണ്‍ വഴി തിരിച്ചു വിടുമെന്ന ഊഹാപോഹങ്ങള്‍ക്കും ഇതോടെ വിരാമമായി. വേണാടിലെ ദുരിതം പങ്കുവെച്ച് സ്ത്രീകളുടെ കൂട്ടായ്മ തന്നെ പരാതിയുമായി മുന്നോട്ട് വന്നിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് എക്‌സ്ട്രാ പവര്‍ ജനറേറ്റര്‍ ചാര്‍ജ് ചെയ്ത് എഞ്ചിന്‍ കണക്ട് ചെയ്യാന്‍ റെയില്‍വേ ഇത്രയും താമസിപ്പിച്ചതിന്റെ കാരണം ഇപ്പോളും അവ്യക്തമാണ്.