തിരുവനന്തപുരം: വേണാട് എക്സ്പ്രസിലെ യാത്രക്കാർക്ക് അറിയിപ്പുമായി ഇന്ത്യൻ റെയിൽവെ. മേയ് ഒന്ന് മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തില്ല. ഇതോടെ സമയക്രമത്തിൽ 30 മിനിറ്റോളം മുൻപേ ഓടും. തിരുവനന്തപുരത്ത് നിന്ന് ഷോർണൂർ വരെ സർവീസ് നടത്തുന്ന ട്രെയിനാണ് വേണാട് എക്സ്പ്രസ്. ഷോർണൂരിൽ നിന്നും തിരിച്ചുമുള്ള സർവീസിലും സൗത്ത് സ്റ്റേഷനിൽ എത്തില്ല. എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റോപ്പുകളിലും 15 മിനിറ്റോളം നേരത്തെ ട്രെയിൻ എത്തും.
തിരിച്ച്16301 ഷൊർണുർ – തിരുവനന്തപുരം വേണാട് എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും ഇനിമുതൽ നേരത്തെ എത്തിച്ചേരുന്നതാണ്…
എറണാകുളം ജംഗ്ഷനിൽ നടക്കുന്ന വർക്കിന്റെ ഭാഗമായി താത്കാലികമായി ജംഗ്ഷൻ ഒഴിവാക്കുന്നതായി നോട്ടിഫിക്കേഷനിൽ പറയുന്നുണ്ടെങ്കിലും ടൈം പീരിയഡ് സൂചിപ്പിക്കാത്തതിനാൽ ഈ സമയക്രമവും ജംഗ്ഷൻ ഒഴിവാക്കുന്നതും സ്ഥിരമാകുമെന്ന് പ്രതീക്ഷിക്കാം… എന്നാൽ വേണാട് ജംഗ്ഷൻ ഒഴിവാക്കുമ്പോൾ രാവിലെ പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒരു മെമു വേണമെന്നുള്ള ആവശ്യവുമായി മുന്നോട്ടു പോകുമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികൾ അറിയിച്ചു.
ഷോർണൂരിലേക്കുള്ള സമയക്രമം
എറണാകുളം നോർത്ത്: 9.50 AM
ആലുവ: 10.15 AM
അങ്കമാലി: 10.28 AM
ചാലക്കുടി: 10.43 AM
ഇരിങ്ങാലക്കുട: 10.53 AM
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 AM
ഷൊർണൂർ ജംഗഷ്ൻ.: 12.25 PM
തിരുവനന്തപുരത്തേക്കുള്ള സമയക്രമം
എറണാകുളം നോർത്ത്: 05.15 PM
തൃപ്പൂണിത്തുറ: 05.37 PM
പിറവം റോഡ്: 05.57 PM
ഏറ്റുമാനൂർ: 06.18 PM
കോട്ടയം: 06.30 pm
ചങ്ങാശ്ശേരി: O6.50 PM
തിരുവല്ല: 07.00 PM
ചെങ്ങന്നൂർ: 07.11 PM
ചെറിയനാട്: 07.19 PM
മാവേലിക്കര: 07.28 PM
കായംകുളം: 07.40 PM
കരുനാഗപ്പള്ളി: 07.55 pm
ശാസ്താംകോട്ട: 08.06 PM
കൊല്ലം ജം: 08:27 PM
മയ്യനാട്: 08.39 PM
പരവൂർ: 08.44 PM
വർക്കല ശിവഗിരി: 08.55 PM
കടയ്ക്കാവൂർ: 09.06 PM
ചിറയിൻകീഴ്: 09.11 PM
തിരുവനന്തപുരം പേട്ട: 09.33 PM
തിരുവനന്തപുരം സെൻട്രൽ: 10.00 PM