കല്‍പ്പറ്റ: വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ ബന്ധുക്കള്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഏറ്റുമുട്ടല്‍ കൊലപാതകം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് വേല്‍മുരുകന്റെ ബന്ധുക്കളുടെ ആവശ്യം.
മനുഷ്യാവകാശ പ്രവര്‍ത്തര്‍ മുഖേന വേല്‍മുരുകന്റെ സഹോദരന്‍ മുരുകനാണ് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഏറ്റുമുട്ടല്‍ കൊലപാതകമെന്ന പൊലീസിന്റെ വാദം അംഗീകരിക്കുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
അതേസമയം ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ആയുധങ്ങള്‍ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കി. വേല്‍മുരുകന്റെ സമീപത്തുനിന്ന് ലഭിച്ച 303 റൈഫിളും വെടിവെക്കാന്‍ തണ്ടര്‍ ബോള്‍ട്ട് ഉപയോഗിച്ച തോക്കുകളുമാണ് കോടതിയില്‍ ഹാജരാക്കിയത്.