Vellappalli:നോ എന്‍ട്രി!രാഹുൽ മാങ്കൂട്ടത്തിലിനോടും രമ്യ ഹരിദാസിനോടും മുഖം തിരിച്ച് വെള്ളാപ്പള്ളി; സന്ദർശനത്തിന് അനുമതി നൽകിയില്ല

ആലപ്പുഴ: പാലക്കാട്, ചേലക്കര UDF സ്ഥാനാർത്ഥികളോട് മുഖം തിരിച്ചു വെള്ളാപ്പള്ളി നടേശന്‍.രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നൽകിയില്ല.മുതിർന്ന നേതാക്കൾ ബന്ധപ്പെട്ടിട്ടും അദ്ദേഹം  വഴങ്ങിയില്ല.തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം കാണാൻ വരുന്നത് തെറ്റായ സന്ദേശം നൽകും.രമ്യ ഹരിദാസ്  തോൽക്കാൻ പോകുന്ന സ്ഥനാർത്ഥിയാണ്.എം പി ആയിരുന്നപ്പോൾ അവര്‍ കാണാൻ വന്നിട്ടില്ല.ഇപ്പോൾ കാണാൻ വരുന്നത് തെറ്റായ സന്ദേശം ആകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു

രമ്യ ഹരിദാസ് കാണാൻ വിളിച്ചപ്പോൾ അനുമതി നിഷേധിച്ചു എന്നത് സത്യമെന്ന് വെള്ളാപ്പള്ളി സ്ഥിരീകരിച്ചു.രമ്യ ആദ്യമായിട്ട് അല്ലല്ലോ തെരഞ്ഞെടുപ്പിൽ നിൽക്കുന്നത്.ഇപ്പോൾ മാത്രം തന്നെ കാണണമെന്ന ആവശ്യം എന്താണ്.അവർക്ക് തോന്നുമ്പോൾ കാണുകയും അല്ലാത്തപ്പോൾ കാണാതിരിക്കുകയും ചെയ്യുന്നതിന്‍റെ  യുക്തി എന്താണ്.മര്യാദ അല്ലല്ലോ,  മാന്യത അല്ലല്ലോ ഇങ്ങോട്ട് മാന്യത കാണിക്കുമ്പോഴാണ് നമ്മളും മാന്യത കാണിക്കേണ്ടത്.

വഴിയമ്പലം അല്ലല്ലോ ഞാൻ,അത് ഞാൻ സമ്മതിച്ചു കൊടുക്കില്ല.കോൺഗ്രസിനോട് വിരോധം ഇല്ല. രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് പരിചയമില്ലാത്ത ആളാണ്.താൻ നാട്ടിൽ ഇല്ല.ഇപ്പോൾ കൊല്ലത്ത് ആണ്.പിന്നീട് ആലോചിക്കാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News