25.5 C
Kottayam
Friday, June 5, 2026

നികുതി കൂട്ടി, ഇലക്ട്രിക് വാഹനങ്ങൾക്ക് വിലകൂടും; 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് 50 % അധികനികുതി

Must read

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനക്രമീകരിക്കുമെന്ന് ധനമന്ത്രി. സ്വകാര്യ ആവശ്യത്തിന് ഉപയോ​ഗിക്കുന്ന നാല് ചക്രങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി അവയുടെ വിലയുടെ അടിസ്ഥാനത്തിലാണ് പുനക്രമീകരിക്കുന്നത്. 15 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് അവയുടെ വിലയുടെ എട്ട് ശതമാനം നികുതി, 20 ലക്ഷത്തിന് മുകളിൽ വിലയുള്ളവയ്ക്ക് 10 ശതമാനം, ബാറ്ററി റെൻഡിങ് സംവിധാനമുള്ള വാഹനങ്ങൾക്ക് അവയുടെ വിലയുടെ 10 ശതമാനവും നികുതി ഈടാക്കും.

ഒറ്റത്തവണ നികുതിയടച്ചുവരുന്ന സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് 15 വർഷത്തെ നികുതിയായി നിലവിൽ ഈടാക്കിവരുന്നത് അഞ്ച് ശതമാനം നികുതിയായിരുന്നു. കൂടാതെ, സ്വകാര്യ ആവശ്യത്തിന് ഉപയോ​ഗിക്കുന്ന 15 വർഷം കഴിഞ്ഞ മോട്ടോർ സൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ, കാറുകൾ എന്നിവയുടെ നികുതിയിൽ 50 ശതമാനം വർധനവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisement -

സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള കോൺട്രാക്ട് ​ഗാരേജ് വാഹനങ്ങളുടെ നികുതി ഘടനയും ഏകീകരിച്ച് ലഘൂകരിക്കും. ഫലത്തില്‍ ഇതിലും നികുതി വര്‍ധന വരും. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി കോൺട്രാക്ട് ​ഗാരേജുകളിൽ ടൂറിസ്റ്റുകളുടെ യാത്രാസൗകര്യം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി പുഷ്ബാക്ക് സീറ്റുള്ള കോൺട്രാക്ട് ​ഗാരേജുകളുടെ ത്രൈമാസ നികുതി കുറയ്ക്കും.

- Advertisement -

മോട്ടോർ വാഹന വകുപ്പ് ഉപയോ​ഗിച്ചുവരുന്ന വാഹൻ സോഫ്റ്റ്വെയറിൽ, കോൺട്രാക്ട് ഗാരേജുകളെ അവയുടെ സീറ്റുകളുടെ തരത്തിനനുസരിച്ച് വേർതിരിക്കാത്തതിനാൽ ഇത്തരം വാഹനങ്ങളുടെ നികുതി നിർണയിക്കുന്നതിലെ സങ്കീർണത ഒഴിവാക്കാൻ സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് നികുതി പുനക്രമീകരിക്കും.

കോൺട്രാക്ട് ​ഗാരേജ് വാഹനങ്ങളുടെ സീറ്റുകളുടെ എണ്ണം ആറു മുതൽ 12 വരെയാണെങ്കിൽ നിലവിലുള്ള ത്രൈമാസ നിരക്ക്, ഓർഡിനറി 250, പുഷ്ബാക്ക് സീറ്റ് 450, സ്ലീപ്പർ സീറ്റ് 900 എന്നിങ്ങനെയാണ്. ഇവ ഏകീകരിച്ച് ത്രൈമാസ നിരക്ക് ഓരോ സീറ്റിനും 350 രൂപയാക്കും. കോൺട്രാക്ട് ​ഗാരേജ് വാഹനങ്ങളുടെ സീറ്റുകളുടെ എണ്ണം 13 മുതൽ 20 വരെയാണെങ്കിൽ, നിലവിലുള്ള ത്രൈമാസ നിരക്ക് യഥാക്രമം 450, 650, 1350 എന്നിങ്ങനെയാണ്. ഇവ ഏകീകരിച്ച് ത്രൈമാസ നിരക്ക് ഓരോ യാത്രക്കാരനും 600 രൂപയാക്കും.

- Advertisement -

സീറ്റുകളുടെ എണ്ണം 20 സീറ്റുകൾക്ക് അധികമാണെങ്കിൽ നിലവിലുള്ള ത്രൈമാസ നിരക്ക് യഥാക്രമം 650, 900, 1800 എന്നിങ്ങനെയാണ്. ഇവ ഏകീകരിച്ച് 900 രൂപയാക്കും. സ്ലീപ്പർ ബർത്തുകൾ ഘടിപ്പിച്ച ഹെവി പാസഞ്ചർ വിഭാ​ഗത്തിൽപ്പെട്ട കോൺട്രാക്ട് ​ഗാരേജ് വാഹനങ്ങളുടെ ത്രൈമാസ നികുതി നിലവിലുള്ള 1800 രൂപ എന്നത് 1500 രൂപയാക്കി കുറച്ചു. കോൺട്രാക്ട് ​ഗാരേജ് വാഹനങ്ങളുടെ നികുതിയിനത്തിൽ സർക്കാരിന് 292 കോടി രൂപയാണ് വാർഷിക വരുമാനം. നികുതി ഏകീകരണത്തോടെ സർക്കാരിന് 15 കോടി രൂപ അധിക വരുമാനം ലഭിക്കും.

അന്യസംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത് സ്പെഷ്യൽ പെർമിറ്റെടുത്ത് കേരളത്തിലേക്ക് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ​ഗാരേജ് വാഹനങ്ങളുടെ നികുതി നിരക്കും ഏകീരിച്ചിട്ടുണ്ട്. ഇവയുടെ ത്രൈമാസ നിരക്ക് ഓർഡിനറി സീറ്റിന് 2250 രൂപയും പുഷ്ബാക്ക് സീറ്റിന് 3000 രൂപയും ആയിരുന്നത് ഏകീകരിച്ച് ത്രൈമാസ നിരക്ക് 2500 രൂപയാക്കും. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കോൺട്രാക്ട് ​ഗാരേജ് വാഹനങ്ങളിൽനിന്ന് നികുതിയിനത്തിൽ സർക്കാരിന് 10 കോടി രൂപയാണ് വാർഷിക വരുമാനം. നികുതി ഏകീരണത്തോടെ ഒരു കോടി രൂപയുടെ അധിക വരുമാനമാണ് ഉണ്ടാവുകയെന്നും ധനമന്ത്രി അറിയിച്ചു. കൂടാതെ, സ്റ്റേജ് ​ഗാരേജ് വാഹനങ്ങളുടെ ത്രൈമാസ നികുതിയിൽ 10 ശതമാനം ഇളവ് നൽകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week