കോട്ടയം പാലാ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് വിട്ടുനല്‍കാഞ്ഞതിനേത്തുടര്‍ന്ന് ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിന്റെ ഔദ്യോഗിക വാഹനം ജില്ലാ കളക്ടര്‍ പിൈടിച്ചെടുത്തു.കളക്ടര്‍.പി.കെ.സുധീര്‍ ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ എ.ജെ.തോമസ് വാഹനം പിടിച്ചെടുത്ത് മീനച്ചില്‍ തഹസില്‍ദാര്‍ക്ക് കൈമാറി.നഗരസഭയുടെ ഇന്നോവ വാഗനം തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് 18 ന് കളക്ടര്‍ നഗരസഭയ്ക്ക് കത്ത് നല്‍കിയിരുന്നു. രണ്ടുവട്ടം കൂടി കളക്ട്രേറ്റില്‍ നിന്ന് ബന്ധപ്പെട്ടെങ്കിലും വാഹനം വിട്ടു നല്‍കാന്‍ ചെയര്‍മാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് വാഹനം പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. തെരഞ്ഞെടുപ്പിനോട് നിസഹകരിയ്ക്കുന്നത് ഗുരുതരമായ ചട്ടലംഘനമായാണ് കണക്കാക്കുന്നത്. വാഹനം വിട്ടുനല്‍കുന്നതില്‍ നടപടിയെടുക്കാതിരുന്ന നഗരസഭാ സെക്രട്ടറിയ്‌ക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടായേക്കും. നാളെയാണ് തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം.