28.7 C
Kottayam
Saturday, September 28, 2024

വാഹനങ്ങളുടെ ആർ.സിയും എടിഎം കാർഡ് രൂപത്തിലേക്ക്; പെറ്റ് ജി കാർഡ് അച്ചടി ഒക്ടോബർ നാല് മുതൽ

Must read

കൊച്ചി:വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും (ആര്‍.സി.) ഡ്രൈവിങ് ലൈസന്‍സുപോലെ ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള പെറ്റ് ജി കാര്‍ഡിലേക്ക് മാറുന്നു. വ്യാഴാഴ്ചമുതല്‍ അപേക്ഷ സ്വീകരിക്കും. ഒക്ടോബര്‍ നാലുമുതല്‍ വിതരണം ആരംഭിക്കും. ഡ്രൈവിങ് ലൈസന്‍സ് അച്ചടിക്കുന്ന തേവരയിലെ കേന്ദ്രീകൃത യൂണിറ്റിലാണ് ഇവയും തയ്യാറാക്കുക.

ഓഫീസുകളില്‍ ആര്‍.സി. ലാമിനേറ്റഡ് കാര്‍ഡുകളില്‍ തയ്യാറാക്കുന്ന രീതി അവസാനിപ്പിക്കും. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ ഒക്ടോബര്‍ മൂന്നിനുമുമ്പ് തീര്‍ക്കാന്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി. സാങ്കേതികപ്രശ്‌നങ്ങളാല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവയ്ക്ക് പെറ്റ് ജി കാര്‍ഡിന്റെ തുകകൂടി അടയ്‌ക്കേണ്ടിവരും. എ.ടി.എം. കാര്‍ഡിന്റെ മാതൃകയില്‍ പഴ്സില്‍ ഒതുങ്ങുന്നതാണ് പുതിയ ആര്‍.സി.

ഇവയ്ക്ക് 200 രൂപയും രജിസ്റ്റേഡ് തപാല്‍ ഫീസും അധികംനല്‍കണം. ലാമിനേറ്റഡ് കാര്‍ഡുകള്‍ക്ക് ഇതുവരെ ഫീസ് ഈടാക്കിയിരുന്നില്ല. സീരിയല്‍ നമ്പര്‍, യു.വി. ചിഹ്നങ്ങള്‍, ഗില്ലോച്ചെ പാറ്റേണ്‍, ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു.ആര്‍. കോഡ് എന്നിങ്ങനെ അത്യാധുനിക സുരക്ഷാസംവിധാനങ്ങളെല്ലാം പുതിയ ആര്‍.സി.യിലുണ്ടാകും.

പെറ്റ് ജി കാര്‍ഡ് രൂപത്തിലേക്ക് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാറുന്നതോടെ ഇടനിലക്കാരുടെ കൈകടത്തലുകള്‍ ഇല്ലാതാകുമെന്നതാണ് പ്രധാന നേട്ടമായി വിലയിരുത്തിയിരുന്നത്. ഓഫീസുകളില്‍ നിന്നും ഓണ്‍ലൈനില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചായിരിക്കും തേവരയിലെ കേന്ദ്രത്തില്‍ നിന്നും ആര്‍.സി. അച്ചടിച്ച് വിതരണം ചെയ്യുന്നതെന്നായിരുന്നു മുന്‍പ് പുറത്തുവന്ന വിവരം.

ഇടനിലക്കാര്‍ ഏല്‍പ്പിക്കുന്ന അപേക്ഷകള്‍ പെട്ടെന്നുതീര്‍പ്പാക്കി ആര്‍.സി. വിതരണംചെയ്യുന്നുവെന്ന പരാതി ഈ സംവിധാനത്തിലേക്ക് മാറുന്നതോടെ ഇല്ലാതാകുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളിലെ വലിയൊരു ജോലിഭാരവും ഇതോടെ കുറയും. ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ ഇനി മറ്റുജോലികളിലേക്ക് വിന്യസിക്കാനാകും.

ഏപ്രില്‍ 21 മുതലാണ് ഡ്രൈവിങ് ലൈസന്‍സ് അച്ചടി തേവരയിലേക്ക് മാറ്റിയത്. ദിവസം 25,000 ലൈസന്‍സുകള്‍വരെ അച്ചടിക്കുന്നുണ്ട്. ഓഫീസുകളില്‍നിന്ന് നേരിട്ടുനല്‍കിയിരുന്നപ്പോള്‍ ദിവസം പരമാവധി 5000 ലൈസന്‍സുകളാണ് നല്‍കിയിരുന്നത്. നിലവിലുള്ള ലൈസന്‍സുകള്‍ പെറ്റ് ജി കാര്‍ഡിലേക്ക് അടുത്ത മെയ് മാസം വരെ സാവകാശം അനുവദിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week