തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ തീരുമാനം. ഉയര്‍ന്ന പിഴ മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് വന്നതും ഓണക്കാലവും കണക്കിലെടുത്ത് നിര്‍ത്തിവച്ചിരുന്ന വാഹന പരിശോധനയാണ് മാട്ടോര്‍ വാഹനവകുപ്പും പോലീസും വീണ്ടും തുടങ്ങുന്നത്. പരിശോധനകള്‍ തുടങ്ങുമെങ്കിലും ഉയര്‍ന്ന പിഴ ഈടാക്കില്ലെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. പകരം നിയമലംഘടനങ്ങള്‍ കോടതിയെ അറിയിക്കും.
സെപ്റ്റംബര്‍ ഒന്നു മുതലാണ് രാജ്യത്ത് മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തി തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ സംസ്ഥാനങ്ങള്‍ എല്ലാം പ്രതിഷേധവുമായി രംഗത്തെത്തി. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാതെ എങ്ങനെ സംസ്ഥാനങ്ങള്‍ പിഴ കുറയ്ക്കുമെന്നാണ് നിയമ വിദഗ്ധരുടെ സംശയം.