27.8 C
Kottayam
Tuesday, May 28, 2024

വീണാ എസ്.നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ, പരാതി നൽകി കോൺഗ്രസ്, പാർട്ടി അന്വേഷിയ്ക്കണമെന്ന് വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി

Must read

തിരുവനന്തപുരം:വട്ടിയൂർക്കാവ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി വീണാ എസ്.നായരുടെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകൾ നന്തൻകോട്ടെ ആക്രിക്കടയിൽ വിറ്റു.പോസ്റ്ററുകൾ മോഷ്ടിച്ചു വിറ്റുവെന്നു കാട്ടി കോൺഗ്രസ് പ്രവർത്തകർ മ്യൂസിയം പോലീസിൽ പരാതി നൽകി.

വീണയുടെ ചിത്രമുള്ള പോസ്റ്ററുകളും കൈപ്പത്തി ചിഹ്നം മാത്രം അച്ചടിച്ച പോസ്റ്ററുകളുമാണ് ആക്രിക്കടയിൽ വിറ്റ് പണം വാങ്ങിയത്. ഒട്ടിക്കാത്ത പോസ്റ്ററുകൾ നിശ്ചിത എണ്ണം കെട്ടാക്കി മടക്കി വച്ചിരുന്നവയാണ്. നന്തൻകോട് സ്വദേശിയായ ബാലു എന്ന കോൺഗ്രസ് പ്രവർത്തകനെതിരേയാണ് മോഷണക്കുറ്റത്തിനടക്കം പരാതി നൽകിയിട്ടുള്ളത്.

കോൺഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണിതെന്ന് ആരോപണമുയർന്നിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ഒരു ഡി.സി.സി. ഭാരവാഹിയെ ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ചുമതലപ്പെടുത്തി.സംഭവത്തേക്കുറിച്ച് പാർട്ടി അന്വേഷിയ്ക്കണമെന്ന് വീണ.എസ്.നായർ ആവശ്യപ്പെട്ടു.

നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി എണ്‍പത്തിയഞ്ചോ അതിലധികമോ സീറ്റുകള്‍ നേടാന്‍ സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട് തിരുവനന്തപുരത്ത് കോവളം മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫ് വിജയിക്കുക എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ജില്ലയിലെ മറ്റ് സീറ്റുകളിലെല്ലാം എല്‍ഡിഎഫ് വിജയം നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഇത്തവണ 93 സീറ്റുകള്‍ വരെ നേടാന്‍ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. സിറ്റിംഗ് സീറ്റുകളില്‍ 90 ശതമാനവും നിലനിര്‍ത്താനാവുമെന്നാണ് മുന്നണി കരുതുന്നുണ്ട്. അതേസമയം എല്ലാ കണക്കുകൂട്ടലുകളും മഞ്ചേശ്വരം, നേമം, കോന്നി എന്നീ മണ്ഡലങ്ങളില്‍ ബിജെപിക്ക് അനുകൂലമായ ഫലം ഉണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

എന്നാൽ അത് ഉണ്ടാവില്ല എന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.
മഞ്ചേശ്വരത്തും കോന്നിയിലുമായാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ മത്സരിച്ചത്. കഴക്കൂട്ടത്ത് 5000-10,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തങ്ങള്‍ വിജയിക്കുമെന്നും തിരുവനന്തപുരം മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാനാവുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തുന്നുണ്ട്.

കഴക്കൂട്ടത്ത് എല്‍ഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രന്‍, യുഡിഎഫിന്റെ എസ്‌എസ് ലാല്‍, എന്‍ഡിഎയുടെ ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് മത്സരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലിലാകട്ടെ, എല്‍ഡിഎഫിന്റെ ആന്റണി രാജു, യുഡിഎഫിന്റെ വിഎസ്‌ ശിവകുമാര്‍, എന്‍ഡിഎയുടെ കൃഷ്ണകുമാര്‍ എന്നിവര്‍ തമ്മിലാണ് മത്സരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week