28.2 C
Kottayam
Friday, June 5, 2026

‘വേദാന്ത കമ്പനി ഇടപെട്ട് പരിസ്ഥിതിച്ചട്ടങ്ങൾ മാറ്റി’: അടുത്ത വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക കൂട്ടായ്മ

Must read

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനു പിന്നാലെ മുംബൈ ആസ്ഥാനമായ ബഹുരാഷ്ട്ര ഖനന കമ്പനി വേദാന്ത ലിമിറ്റഡിനെതിരെയും മാധ്യമപ്രവർത്തക കൂട്ടായ്മയായ ‘ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട്’ (ഒസിസിആർപി) ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തി.

കോവിഡ് കാലത്ത് ഖനനത്തിനുള്ള പരിസ്ഥിതിച്ചട്ടങ്ങൾ ദുർബലപ്പെടുത്താൻ സ്വാധീനം ചെലുത്തിയെന്നും പൊതുജനാഭിപ്രായം പോലും തേടാതെ സർക്കാർ ആവശ്യം അംഗീകരിച്ചുകൊടുത്തെന്നുമാണ് മുഖ്യ ആരോപണം.

രാജ്യത്തെ 2 പ്രധാന വ്യവസായ ഗ്രൂപ്പുകളെക്കുറിച്ചാണ് തുടർച്ചയായ ദിവസങ്ങളിൽ ഒസിസിആർപി അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. വേദാന്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട 2 സ്ഥാപനങ്ങൾ 2016– 20 കാലയളവിൽ ബിജെപിക്ക് 43.5 കോടി രൂപ സംഭാവന നൽകിയിരുന്നു. ഇലക്ടറൽ ബോണ്ട് വഴി കൂടുതൽ തുക നൽകിയിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പരിസ്ഥിതി അനുമതി തേടാതെ തന്നെ ഉൽപാദനം 50% കൂട്ടാൻ ഖനന കമ്പനികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2021 ജനുവരിയിൽ വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറിനു കത്തയച്ചു. പരിസ്ഥിതി അനുമതി നൽകുന്ന രീതിയിൽ മാറ്റം ആവശ്യപ്പെട്ട് ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വേദാന്ത കത്തയച്ചു.

- Advertisement -

ഇതു സംബന്ധിച്ച ചർച്ചയിൽ ചില ഉദ്യോഗസ്ഥർ ചട്ടം മാറ്റുന്നതിൽ ആശങ്ക രേഖപ്പെടുത്തി. എന്നാൽ, ഉൽപാദനം 20% കൂട്ടാൻ പബ്ലിക് ഹിയറിങ് ആവശ്യമില്ലെന്നു വ്യക്തമാക്കി പരിസ്ഥിതി മന്ത്രാലയം ഒക്ടോബറിൽ മെമ്മോ ഇറക്കി. 2022 ൽ വേദാന്ത ആവശ്യപ്പെട്ടതുപോലെ ഈ പരിധി 50% ആയി വർധിപ്പിക്കുകയും ചെയ്തു. ആരോപണങ്ങൾ വേദാന്ത നിഷേധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week