24.8 C
Kottayam
Tuesday, June 16, 2026

പുകവലിയും മദ്യപാനവും തെറ്റാണ്, ചേട്ടനോട് ക്ഷമിക്കണം, നല്ലൊരു മനുഷ്യനാകാൻ ശ്രമിക്കാം:വേടൻ

Must read

കൊച്ചി: പുലിപ്പല്ല് കൈവശംവെച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍ (ഹിരണ്‍ദാസ് മുരളി). പുലിപ്പല്ല് കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും അതേസമയം, പുകവലിയും മദ്യപാനവും തെറ്റാണെന്നും തന്നോട് ക്ഷമിക്കണമെന്നും വേടന്‍ പറഞ്ഞു. നല്ലൊരു മനുഷ്യനായി മാറാന്‍ താന്‍ ശ്രമിക്കുമെന്നും വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

”കേസിനെക്കുറിച്ച് ഒന്നും പറയാന്‍ പറ്റില്ല. അത് കോടതിയുടെ കൈയിലിരിക്കുന്ന കാര്യമാണ്. എനിക്കുവേണ്ടി പ്രാര്‍ഥിച്ച ഒരുപാട് ആള്‍ക്കാരോട് നന്ദിയുണ്ട്. എനിക്ക് ഒരുകാര്യം പറയാനുള്ളത് എന്നെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോടാണ്. എന്റെ പുകവലിയും മദ്യപാനവും ഭയങ്കര തെറ്റാണ്, അത് ബാഡ് ഇന്‍ഫ്‌ളൂവന്‍സ് ആണ് എന്ന് എനിക്കറിയാം. ചേട്ടനോട് ക്ഷമിക്കണം. നല്ലൊരു മനുഷ്യനായി മാറാന്‍പറ്റുമോ എന്ന് ഞാന്‍ നോക്കട്ടെ. പോയിട്ടുവരാം. പോയിട്ടുവരാം മക്കളേ”, വേടന്‍ പറഞ്ഞു.

- Advertisement -

പുലിപ്പല്ലുമായി വേടന് യാതൊരു ബന്ധവുമില്ലെന്നാണ് കോടതിയെ അറിയിച്ചതെന്നും കോടതി അത് കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനും പ്രതികരിച്ചു. കേസില്‍ അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ജാമ്യത്തിന് പല ഉപാധികളുമുണ്ട്. അതെല്ലാം വേടന്‍ പാലിക്കേണ്ടതുണ്ട്. ജാമ്യഉത്തരവിന്റെ മുഴുവന്‍ വിശദാംശങ്ങളും ലഭ്യമായിട്ടില്ല. പുലിപ്പല്ലുമായി വേടന് യാതൊരു ബന്ധവുമില്ലെന്ന് കോടതിയില്‍ പറഞ്ഞു. കോടതി അത് കണക്കിലെടുത്തു. അത് വേടന് സമ്മാനിച്ചതാണെന്ന് കോടതിയെ ധരിപ്പിച്ചെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -

പുലിപ്പല്ല് കൈവശംവെച്ചതിന് വനംവകുപ്പ് രജിസ്റ്റര്‍ചെയ്ത കേസില്‍ ബുധനാഴ്ചയാണ് വേടന് ജാമ്യം കിട്ടിയത്. പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വേടന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേരളം വിട്ട് പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ഹാജരാക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍.

- Advertisement -

പുല്ലിപ്പല്ല് കേസില്‍ കഴിഞ്ഞദിവസം വേടനെ കോടതി വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് വേടനുമായി തെളിവെടുപ്പ് നടത്തിയശേഷം കോടതിയുടെ നിര്‍ദേശമനുസരിച്ച് ബുധനാഴ്ച വൈകീട്ട് തിരികെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ഈ ഘട്ടത്തിലാണ് വേടന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.

താന്‍ മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും ആരാധകര്‍ സമ്മാനിച്ച വസ്തു സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും വേടന്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ പറഞ്ഞു. ഇത് യഥാര്‍ഥ പുലിപ്പല്ല് ആണെന്ന് അറിയില്ലായിരുന്നു. കോടതി നിര്‍ദേശിക്കുന്ന ഏത് ജാമ്യവ്യവസ്ഥകളും അംഗീകരിക്കാന്‍ തയ്യാറാണ്. മാത്രമല്ല, മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തെങ്കിലും കോടതി ഇത് തള്ളി. തുടര്‍ന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

തിങ്കളാഴ്ച തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് ആദ്യം പിടികൂടിയത്. ഫ്‌ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് വേടന്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. പരിശോധനയില്‍ ഇത് പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വേടനെതിരേ മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വനംവകുപ്പ് കേസെടുത്തത്. ഇതോടെ കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സമാധാന കരാറിൽ ഡിജിറ്റിലായി ഒപ്പുവെച്ചെന്ന് വാൻസ്; ഇസ്രയേലിന്റെ ആശങ്ക ഞങ്ങളുടെ വിജയത്തിന് തെളിവെന്ന് ഇറാൻ

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാറിൽ യുഎസിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. കരാറിൽ യുഎസ് ഇതിനോടകം ഡിജിറ്റലായി ഒപ്പുവെച്ചെന്ന്...

പിച്ചിലൂടെ ഓടിയതിന് 10 റണ്‍സ് പിഴ! അവസാന പന്തില്‍ റണ്ണൗട്ടും നാടകീയ രംഗങ്ങളും; തിലക് വര്‍മ്മ ചോദിച്ചുവാങ്ങിയ സൂപ്പര്‍ ഓവറില്‍ കനത്ത തോല്‍വി; ശ്രീലങ്കന്‍ യുവനിരയ്ക്ക് മുന്നില്‍ നാണംകെട്ട് ഇന്ത്യ എ ടീം

ധാംബുള്ള: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ മുനയില്‍ നിര്‍ത്തിയ ട്വിസ്റ്റുകളും നാടകീയതകളും നിറഞ്ഞ മത്സരത്തില്‍ ഇന്ത്യ എ ടീമിനെ സൂപ്പര്‍ ഓവറില്‍ കീഴടക്കി ശ്രീലങ്ക എ ടീം ത്രിരാഷ്ട്ര എ ടീമുകളുടെ ഏകദിന പരമ്പരയില്‍...

ജയ്പൂരിലെ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം; മുഖത്തടിയേറ്റു; വലിച്ചിഴയ്ക്കാന്‍ ശ്രമം; ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്‌കെ

ജയ്പൂര്‍: ദേശീയ ശ്രദ്ധയാകര്‍ഷിച്ച നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നയിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്ക്ക് നേരെ രാജസ്ഥാനിലെ...

പായസം വിളമ്പിയത് മന്ത്രിയുടെ സ്റ്റാഫ്; മുദ്രവാക്യം വിളിക്കുന്നതിനിടെ വനിതാ പ്രവര്‍ത്തകയുടെ കൈ തട്ടി; മന്ത്രിക്ക് പരാതിയില്ലെങ്കിലും അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച്

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണത് പഴ്‌സനല്‍ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ. പഴ്‌സനല്‍...

ഓൺലൈൻ ചൂതാട്ടവും അന്ധമായ സംശയവും; ബംഗളൂരുവിൽ ഹോം ഗാർഡായ ഭാര്യയെ അമ്മയുടെയും മക്കളുടെയും മുന്നിലിട്ട് കുത്തിക്കൊന്ന ഭർത്താവ് അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിലെ മഹാദേവപുരയിൽ മുപ്പത്തിരണ്ടുകാരിയായ വീട്ടമ്മയെ ഭർത്താവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കരളലിയിക്കുന്ന കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡായി സേവനമനുഷ്ഠിച്ചിരുന്ന മഞ്ജുളയാണ് സ്വന്തം ഭർത്താവിന്റെ അന്ധമായ...

Popular this week