28.4 C
Kottayam
Saturday, June 6, 2026

‘സന്ദേശം സിനിമ കണ്ടു, പിറ്റേന്ന് മുതൽ ജോലിക്ക് പോയി…’; രസകരമായ അനുഭവം പങ്കുവച്ച് വിഡി സതീശൻ

Must read

കൊച്ചി:മലയാളത്തിലെ എണ്ണംപറഞ്ഞ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്നായ ‘സന്ദേശം’ ഒരുപാട് പേരുടെ ജീവിതം മാറ്റിമറിച്ച ചിത്രമാണ്. ഇപ്പോഴിതാ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചിത്രവുമായി ബന്ധപ്പെട്ട തന്റെ അനുഭവം പങ്കുവച്ച് രംഗത്ത് വന്നിരിക്കുകയാണ്. കോൺഗ്രസിന്റെ 139ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസിന്റെ ജില്ലയിലെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്ന എൻജി ജയചന്ദ്രനെ ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഎൽബി പഠനം പൂർത്തിയാക്കി എൻറോൾ ചെയ്തെങ്കിലും കെഎസ്‌യു വിടാനുള്ള മടി കാരണം ജോലിക്ക് പോകാതെ ഉഴപ്പി നടന്ന താൻ ‘സന്ദേശം’ കണ്ടതിന്റെ പിറ്റേന്ന് മുതൽ ജോലിക്ക് പോയിത്തുടങ്ങിയെന്നാണ് സതീശൻ വെളിപ്പെടുത്തയത്. സത്യൻ അന്തിക്കാടിനെ വേദിയിലിരുത്തി കൊണ്ടായിരുന്നു സതീശന്റെ തുറന്നുപറച്ചിൽ.

‘പരീക്ഷയൊക്കെ നല്ല മാർക്കോടെ പാസായി ഞാൻ എൻറോൾ ചെയ്‌തു. എൻറോൾ ചെയ്തെങ്കിലും കെഎസ്‌യു വിടാനുള്ള മടി കൊണ്ട് പ്രാക്‌ടീസ് ചെയ്യാൻ പോയില്ല. വീട്ടിലൊക്കെ പറഞ്ഞെങ്കിലും ഞാൻ മൊത്തതിൽ ഉഴപ്പി കുറേക്കാലം നടന്നപ്പോഴാണ് ഇദ്ദേഹത്തിന്റെ ‘സന്ദേശം’ എന്ന സിനിമ കാണുന്നത്. ആ സിനിമയുടെ അവസാനം ശ്രീനിവാസൻ എല്ലാ രാഷ്ട്രീയ പ്രവർത്തനവും നിർത്തിവച്ച് വക്കീലായി പ്രാക്‌ടീസ് ചെയ്യാൻ പോവുന്നുണ്ട്’ വിഡി സതീശൻ പറഞ്ഞു.

‘എനിക്ക് വേണ്ടി വക്കീൽ ഓഫിസ് എല്ലാം നേരത്തേ പറഞ്ഞുവച്ചിരിക്കുകയായിരുന്നു. എല്ലാം റെഡിയാക്കിയിരുന്നു. പക്ഷേ, ഞാൻ അഞ്ചാറു മാസമായി അവിടേക്കു പോകുന്നുണ്ടായിരുന്നില്ല. ഈ സിനിമ കണ്ടതിന്റെ പിറ്റേ ദിവസം ഞാൻ വക്കീൽ ഓഫിസിൽ പോയി തുടങ്ങി. ഈ സംഭവം ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.’ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

- Advertisement -

‘ഇന്ന് ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ എന്റെ ഏറ്റവും വലിയ പിൻബലം ചുരുങ്ങിയ കാലമെങ്കിലും അഭിഭാഷകൻ എന്ന നിലയിൽ പ്രാക്‌ടീസ് ചെയ്‌തതിന്റെ പരിചയസമ്പത്തും സന്തോഷവുമാണ്. നിയമപരമായ കാര്യങ്ങൾ സംസാരിക്കുമ്പോഴും അത്തരം കാര്യങ്ങളിൽ ഇടപെടുമ്പോഴും 5-8 വർഷം പ്രാക്‌ടീസ് ചെയ്‌തത്‌ വലിയ അനുഭവമാണ് നൽകുന്നത്.’ അദ്ദേഹം പറഞ്ഞു.

- Advertisement -

അതിന്റെ കാരണക്കാരൻ സത്യൻ അന്തിക്കാട് ആണെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. മുൻപ് പലവട്ടം ഇത് തുറന്നുപറയണമെന്ന് കരുതിയിരുന്നു. എന്നാലും പറഞ്ഞില്ല. ഈ ചിത്രം കണ്ടതിന്റെ പിറ്റേന്ന് മുതൽ ഞാൻ ഓഫീസിൽ ഹാജരാണ്‌. പിന്നീട് വളരെ ആത്മാർത്ഥമായാണ് ഓഫീസിൽ ജോലി ചെയ്‌തത്‌. രാത്രി വൈകുന്നത് വരെയൊക്കെ ജോലി ചെയ്യാൻ പ്രേരിപ്പിച്ചുവെന്നും സതീശൻ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week