25.7 C
Kottayam
Monday, June 8, 2026

‘വൈലോപ്പിള്ളിയുടെ വാഴക്കുല’; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതരപിഴവ്

Must read

തിരുവനന്തപുരം: ശമ്പളക്കുടിശ്ശിക വിവാദത്തിന് പിന്നാലെ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് തലവേദനയായി പുതിയ വിവാദം. ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കടുത്ത പരിഹാസമാണ് ചിന്താ ജെറോമിനെതിരെ ഉന്നയിക്കപ്പെടുന്നത്. മലയാളത്തിലെ പ്രശസ്ത കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ ‘വാഴക്കുല’ വൈലോപ്പിള്ളിയുടേതാണ് എന്ന് പ്രബന്ധത്തില്‍ രേഖപ്പെടുത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.

2021-ല്‍ ഡോക്ടറേറ്റ് നേടിയ ചിന്ത ഗവേഷണം പൂര്‍ത്തീകരിച്ചത് കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന ഡോ. പി. പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു. നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. പ്രസ്തുത ഗവേഷണ പ്രബന്ധത്തിന്റെ ആദ്യ അധ്യായത്തില്‍ തന്നെയാണ് ഗുരുതര പിഴവുള്ളത്.

- Advertisement -

നവലിബറല്‍ ആശയങ്ങളുടെ സ്വാധീനത്തില്‍ 1980കളില്‍ മലയാള സിനിമയിലുണ്ടായ മാറ്റത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോഴാണ് പ്രബന്ധത്തില്‍ ഗുരുതര പിഴവ് കടന്നുകൂടുന്നത്. ഇടത് സര്‍ക്കാര്‍ രൂപം നല്‍കിയ കേരളത്തിന്റെ അനുകരണീയമായ ആശയങ്ങള്‍ക്കു എതിരും നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളിലും വിപ്ലവത്തിലും വെള്ളം ചേര്‍ക്കുന്നതുമാണ് പ്രിയദര്‍ശന്റേയും രഞ്ജിത്തിന്റേയും സിനിമകള്‍ എന്നാണ് പ്രബന്ധത്തില്‍ പറയുന്നത്.

- Advertisement -

കേരളത്തിന്റെ പ്രമുഖ നവോത്ഥാന കവിയായ വൈലോപ്പിള്ളിയുടെ വാഴക്കുല എന്നാണ് തുടര്‍ന്ന് വരുന്ന വരിയില്‍ ചിന്ത വിശേഷിപ്പിക്കുന്നത്. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ സിനിമ ആര്യനില്‍ വാഴക്കുല കാലഹരണപ്പെട്ടതാണെന്ന് തുറന്നുപറഞ്ഞുവെന്ന് പ്രബന്ധത്തില്‍ പറയുന്നു.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ‘ചങ്ങമ്പുഴയുടെ വാഴക്കുല എന്നതിന് വയലാറിന്റെ തേങ്ങാക്കുല എന്നോ ഓ.എന്‍.വിയുടെ അടയ്ക്കാ കത്തി എന്നോ എഴുതിയെങ്കിലും അല്‍ഭുതപ്പെടാനില്ലെ’ന്നായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കറിന്റെ പരിഹാസം. അതേസമയം, പി.എച്ച്.ഡി. പ്രബന്ധങ്ങളില്‍ അക്ഷരത്തെറ്റുകളും വസ്തുതാപരമായ പിഴവുകളും ഇനിയുമുണ്ടാവുമെന്നും ഇത് സ്വാഭാവികമാണെന്നുമുള്ള അവകാശവാദവുമായും ചിന്തയ്ക്ക് അനുകൂലമായ വാദം സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വെടിനിർത്തലിന് പിന്നാലെ ബെയ്റൂട്ടിൽ ശക്തമായ സ്ഫോടനങ്ങൾ; ഹിസ്ബുള്ള താവളങ്ങളിൽ ഇസ്രയേൽ ആക്രമണം

ബെയ്റൂത്ത്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശത്തുള്ള ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. താൽക്കാലിക വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്ന് ദിവസങ്ങൾക്കകമാണ് ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന്...

മുബൈയില്‍ സംഗീത നിശയ്ക്കിടെ കുഴഞ്ഞുവീണ നിയമവിദ്യാര്‍ഥി മരിച്ചു; പെണ്‍സുഹൃത്തും ആശുപത്രിയിൽ

മുംബൈ: മുംബൈ വര്‍ളിയിലെ എന്‍.എസ്.സി.ഐ (NSCI) ഡോമില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന ടെക്‌നോ മ്യൂസിക് സംഗീത നിശയ്ക്കിടെ 28-കാരനായ നിയമവിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മാഹിം സ്വദേശിയായ വൃഷഭ് ഗാംഗുര്‍ഡെയാണ് മരിച്ചത്. പരിപാടിക്കിടെ ഒപ്പമുണ്ടായിരുന്ന...

ഗർഭിണിക്ക് നൽകിയ പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞ്; പ്രതിഷേധവുമായി നാട്ടുകാർ; അന്വേഷണത്തിന് പ്രത്യേക സമിതി

ഭോപ്പാൽ: അങ്കണവാടി കേന്ദ്രം വഴി ഗർഭിണിയായ സ്ത്രീക്ക് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാർഘട്ട് കാംതി ഗ്രാമത്തിലെ ഗർഭിണിയായ...

പെൺകുട്ടിയെ പീഡിപ്പിച്ചു; വാതിൽ തുറക്കാതെ പ്രതിരോധം; ആറ് മണിക്കൂർ വീട് വളഞ്ഞ് കേന്ദ്രസേന; തൃണമൂൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ; മുട്ടയെറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെ.എം.സി) തൃണമൂൽ കൗൺസിലറായ മുഹമ്മദ് ജാസിമുദ്ദീനാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന്...

മരിക്കുന്നതിനു മുമ്പ് എനിക്കൊരു ആഗ്രഹം ഉണ്ട്….! തന്റെ രണ്ട് വലിയ ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് നടി ദിവ്യ പ്രഭ

കൊച്ചി: കരിയറിന്റെ തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുൻനിര താരമായി വളർന്നു വന്നിട്ടുള്ള നടിയാണ് ദിവ്യ പ്രഭ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ...

Popular this week