തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ ഈ വർഷത്തെ കർക്കിടക വാവുബലി ജനങ്ങൾ കൂട്ടംകൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്താനാണ് നിർദേശം.
ഇക്കാര്യം പൊതുജനങ്ങളെയും കർക്കിടക വാവുബലി ചടങ്ങുകൾ നടത്തുന്ന സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും മേധാവിമാരെയും അറിയിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി.
ജനങ്ങൾ കൂട്ടംകൂടുന്ന എല്ലാതരം മത ചടങ്ങുകളും ജൂലായ് 31 വരെ നിർത്തിവെയ്ക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവിയുടെ നിർദേശം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News