Home-bannerKeralaNewsTop StoriesTrending
തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി അവധിയില്‍ പ്രവേശിച്ചു
തിരുവനന്തപുരം: ജില്ലാ കളക്ടര്‍ കെ.വാസുകി അവധിയില്‍ പ്രവേശിച്ചു.ആറ് മാസത്തേക്കാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎം വിനോദിന് കളക്ടറുടെ താത്കാലിക ചുമതല നല്‍കി.
തന്റെ ഫേസ്ബുക്കിലൂടെയാണ് വാസുകി ഇക്കാര്യം അറിയിച്ചത്. അവധി അനുവദിച്ച് നല്‍കിയ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് വാസുകി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ഏറ്റവും അത്ഭുതകരമായതും സമ്പന്നമായ അനുഭവസമ്പത്തുള്ളതുമാണ്. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് അതിന് കാരണമെന്നും താന്‍ അതിന് കടപ്പെട്ടിരിക്കുന്നെന്നും വാസുകി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News