തിരുവനന്തപുരം : വിവിധ വികസന പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളീയരെ മലയാളത്തിൽ അഭിംബോധന ചെയ്താണ് പ്രധാനമന്ത്രി പദ്ധതികൾ ഉദ്ഘാടനം ചെയ്തത്.
പുഗലൂർ -തൃശൂർ വൈദ്യുതി പ്രസരണ പദ്ധതി, കാസർഗോഡ് സൗരോർജ പദ്ധതി, സംയോജിത നിർദേശ- നിയന്ത്രണ കേന്ദ്രം, സ്മാർട്ട് റോഡ്‌സ് പദ്ധതി, അരുവിക്കരയിലെ ജല ശുദ്ധീകരണ പ്ലാന്റ് എന്നിവ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും വിവിധ കേന്ദ്രമന്ത്രിമാരും സന്നിഹിതരായിരുന്നു.
കേരളത്തിനിത് ചരിത്ര നിമിഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്ത് വിവിധ പദ്ധതികൾക്ക് തുടക്കമാകുകയാണ്. ഊർജ മേഖലയിൽ കുതിച്ച് ചാട്ടമുണ്ടായി. അരുവിക്കരയിലെ ജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനത്തിലൂടെ ഉപഭോക്താക്കൾക്ക് പ്രതിദിനം ജലവിതരണം 100 ലിറ്റർ എന്നത് 150 ലിറ്ററാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.