28.4 C
Kottayam
Saturday, June 6, 2026

വന്ദേഭാരത് ചതിച്ചാശാനേ…! വിവരാവകാശരേഖ പുറത്ത്‌

Must read

ന്യൂഡൽഹി: അതിവേഗത്തിനൊപ്പം ആഡംബരവും നിറച്ച് പുത്തൻ യാത്രാ സൗകര്യം യാത്രക്കാർക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് വന്ദേഭാരത് എക്സ്പ്രസ് ട്രാക്കിലിറങ്ങിയത്. സർവീസ് ആരംഭിച്ച് നാല് വർഷത്തോളം പിന്നിടുമ്പോഴും ആളുകൾക്ക് വന്ദേഭാരതിനോടുള്ള പ്രിയം കുറഞ്ഞിട്ടില്ല. സർവീസ് നടത്തുന്ന ഒട്ടുമിക്ക റൂട്ടുകളിലും വന്ദേഭാരത് ഹിറ്റാണ്. 160 കിലോ മീറ്റർ വേഗത്തിൽ വരെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് സഞ്ചരിക്കാൻ സാധിക്കും. എന്നാൽ ഇന്ത്യയിലെ മിക്ക ട്രാക്കുകളിലെയും സൗകര്യം വച്ച് ഇത്രയും വേഗത കൈവരിക്കാൻ സാധിക്കില്ല.

എന്നാൽ 100 മുതൽ 130 കിലോ മീറ്റർ വേഗത്തിലെങ്കിലും വന്ദേഭാരത് ട്രെയിനുകൾ സഞ്ചരിക്കുമെന്നാണ് യാത്രക്കാർ അടക്കം കരുതിയത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന വിവരാവകാശ രേഖയിൽ വന്ദേഭാരത് ട്രെയിനുകൾ സഞ്ചരിക്കുന്ന ശരാശരി വേഗതയുടെ കണക്ക് പുറത്തുവന്നിരിക്കുകയാണ്. 2020-21 കാലയളവിൽ വന്ദേഭാരത് എക്സ്പ്രസ് സഞ്ചരിക്കാവുന്ന ശരാശരി വേഗത 84.48 കിലോ മീറ്ററായി ചുരുക്കിയെന്ന് റെയിൽവെ മന്ത്രാലയം വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. 2023-24 ആകുമ്പോഴേക്കും വേഗത 76.25 കിലോ മീറ്ററാക്കിയെന്നും രേഖയിൽ പറയുന്നു. ട്രാക്കുകളിൽ നടക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റ പണി നടക്കുന്നതിനാലാണ് വേഗത കുറയ്‌ക്കേണ്ടി വന്നതെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു.

വന്ദേഭാരതിനെ കൂടാതെ രാജ്യത്ത് സർവീസ് നടത്തുന്ന മറ്റ് ട്രെയിനുകളുടെ ശരാശരി വേഗതയും ഇതേത്തുടർന്ന് കുറച്ചിട്ടുണ്ട്. ഇതുകൂടാതെ, ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ അല്ലെങ്കിൽ തീവ്രമായ കാലാവസ്ഥ വ്യത്യാസം കാരണം ചില റൂട്ടുകളിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ വേഗതയിൽ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും റെയിൽവെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. മുംബയ് മുതൽ മഡ്‌ഗോൺ വരെ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളെ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊങ്കൺ പാതയായത് കൊണ്ട് തന്നെ ഈ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരതിന്റെ പരാമാവധി വേഗത 75 കിലോ മീറ്ററാണ്. ഈ മേഖലയിൽ അമിത വേഗതത്തിൽ സഞ്ചരിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്.

മദ്ധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖറാണ് വന്ദേഭാരത് എക്സ്പ്രസിന്റെ വേഗത സംബന്ധിച്ച് റെയിൽവെയ്ക്ക് വിവരാവകാശ രേഖ സമർപ്പിച്ചത്. വന്ദേഭാരത് ട്രെയിനുകളുടെ ശരാശരി വേഗത 2020-21 ൽ 84.48 കിലോ മീറ്ററായിരുന്നു. ഇത് 2022-23 ൽ 81.38 കിലോമീറ്ററായി കുറഞ്ഞു. 2023-24ൽ ഇത് 76.25 ആയി കുറഞ്ഞെന്നാണ് രേഖയിൽ വ്യക്തമാകുന്ന വിവരം. ഇന്ത്യൻ ട്രാക്കുകളിൽ 160 കിലോ മീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാൻ സാധിക്കുമെന്ന അവകാശവാദത്തോടെയാണ് 2019ൽ സർവീസ് ആരംഭിച്ചത്. എന്നാൽ ഡൽഹി-ആഗ്ര റൂട്ടിൽ ഒഴികെ രാജ്യത്ത് എവിടെയും 130 കിലോ മീറ്റർ കൂടുതൽ വേഗത കൈവരിക്കാൻ വന്ദേഭാരതിന് സാധിച്ചിട്ടില്ല.

- Advertisement -

ഇന്ത്യയിലെ ആദ്യത്തെ സെമിഹൈ സ്പീഡ് ട്രെയിനായ ഗതിമാൻ എക്സ്പ്രസിന് 160 കിലോമീറ്റർ വേഗതയിൽ ഓടുന്നതിനായി 2016ൽ വികസിപ്പിച്ചെടുത്ത ചില ട്രാക്കുകൾ ഡൽഹി- ആഗ്ര റൂട്ടുകൾക്കിടയിലുണ്ട്. ഈ പാതയിൽ വന്ദേഭാരത് എക്സ്പ്രസ് 160 കിലോ മീറ്റർ വേഗത കൈവരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മറ്റ് സ്ഥലങ്ങളിൽ 130 കിലോ മീറ്റർ വേഗതയിൽ താഴെ മാത്രമാണ് ഓടുന്നത്. ഭാവിയിൽ ട്രാക്കുകൾ മികച്ച രീതിയിൽ ആയാൽ 250 കിലോ മീറ്റർ വേഗത വരെ കൈവരിക്കാൻ സാധിക്കുമെന്നാണ് റെയിൽവെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week