16 കാരനുമായി നാടുവിട്ടു കറക്കം,ലൈംഗിക പീഡനം;ആലപ്പുഴയില്‍ യുവതി അറസ്റ്റില്‍

ആലപ്പുഴ: 16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 19കാരിയെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെയാണ് വള്ളികുന്നം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു താമസിക്കുന്ന 16കാരനെയാണ് കഴിഞ്ഞ ഡിസംബര്‍ ഒന്നിന് യുവതി വീട്ടില്‍നിന്നു കൂട്ടികൊണ്ടു പോയത്. പല സ്ഥലങ്ങളിലായി താമസിപ്പിച്ചു പീഡിപ്പിച്ചെന്ന് ആണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി.

യുവതി നേരത്തേ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധം അറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ ബന്ധു കൂടിയായ 16കാരന്റെ വീട്ടില്‍ താമസിപ്പിച്ചു. ഇതിനിടെയാണ് പയ്യനുമായി പെണ്‍കുട്ടി വീടുവിട്ടു പോയത്. ആണ്‍കുട്ടിയുടെ മാതാവ് വള്ളികുന്നം പൊലീസില്‍ പരാതി നല്‍കി.

യുവതിയും 16 കാരനും മൈസൂര്‍, മായി, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണം നടന്നു വരവെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍നിന്ന് ഇരുവരെയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News