പാലക്കാട്:മന്ത്രി എകെ ബാലന്റെ പാലക്കാട്ടെ വീട്ടിലേക്ക് വാളയാര്‍ കുട്ടികളുടെ മാതാപിതാക്കളുടെ കാല്‍നടയാത്ര. അതേസമയം രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി കുട്ടികളുടെ മാതാപിതാക്കള്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുതെന്നും, തന്നെ എപ്പോള്‍ വേണമെങ്കിലും നേരില്‍ കാണാമെന്നും മന്ത്രി എകെ ബാലന് പറഞ്ഞു.സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതിനൊപ്പം സര്‍ക്കാര്‍ അഭിഭാഷകരും വീട്ടിലെത്തി കേസിന്റെ നടപടികള്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു. പക്ഷേ തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്നാണ് മാതാപിതാക്കള്‍ ആവര്‍ത്തിക്കുന്നത്. മാതാപിതാക്കളുടെ സമരം തിരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മിനെയും സര്‍ക്കാരിനെയും ഒരുപോലെ പ്രതിരോധത്തിലാക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News