ഫുട്ബോൾ ഗ്രൗണ്ട് ചോരക്കളമാക്കി ഐഎസ്‌ഐഎസ് തീവ്രവാദികൾ; 50 പേരുടെ തലവെട്ടി,
മാപുട്ടോ: ആഫ്രിക്കൻ രാജ്യമായ മൊസാമ്പിക്കിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ 50 പേരുടെ തലവെട്ടി. വടക്കൻ മൊസാമ്പിക്കിലെ ഗ്രാമ പ്രദേശത്തെ ഒരു ഫുട്ബോൾ ഗ്രൗണ്ടാണ് കുരുതിക്കളമായത്. കൊല്ലപ്പെട്ടവരെ നിരത്തിനിര്‍ത്തിയാണ് ഭീകരവാദികൾ കൃത്യം നിര്‍വഹിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2017 മുതൽ മൊസാമ്പിക്കിൽ നടന്നുവരുന്ന ഭീകരതയുടെ തുടര്‍ച്ചയാണ് വെള്ളിയാഴ്ച നടന്ന സംഭവം.
ഇതിനോടകം 2000ത്തിൽ അധികം പേര്‍ ഇസ്ലാമിക ഭീകരവാദത്തിന്റെ ഇരകളായിട്ടുണ്ട്. നാല് ലക്ഷം പേര്‍ ഭവനരഹിതരായി.അള്ളാഹു അക്ബര്‍ വിളികളോടെ ഗ്രാമപ്രദേശത്തെ വീടുകൾക്ക് ഭീകരവാദികൾ തീയിട്ടു. സമാനമായ രീതിയിൽ മറ്റൊരു ഗ്രാമത്തിലും ഭീകരവാദികൾ അക്രമം അഴിച്ചുവിട്ടതായാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മേഖലയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാനാണ് ഭീകരവാദികളുടെ ശ്രമം. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ആയുധം കൊടുത്താണ് ഭീകരവാദം വളര്‍ത്തുന്നത് എന്നാണ് റിപ്പോർട്ട്.