32.6 C
Kottayam
Saturday, November 16, 2024
test1
test1

വാളയാര്‍ പീഡനം: കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇങ്ങനെ,അന്വേഷണത്തിലെ പിഴവുകള്‍ അക്കമിട്ടു നിരത്തിയാല്‍ ഇങ്ങനെ

Must read

പാലക്കാട്: വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് മരിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതോടെ സംസ്ഥാനത്തൊട്ടാകെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. പോലീസിന്റെ ഭാഗത്തു നിന്നും സംഭവിച്ച ഗുരുതര വീഴ്ചയാണ് പ്രതികള്‍ക്ക് രക്ഷപെടാന്‍ പഴുതായത്. സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡോക്ടര്‍ ജിനേഷ് പി എസ്. വാളയാറിലെ പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത് എന്താണെന്നും ആ ലഭിച്ചിട്ട് പോലും പോലീസ് നിഷ്‌ക്രിയരായി ഇരുന്നതെന്താണെന്നുമുള്‍പ്പെടെ കാര്യകാരണങ്ങള്‍ നിരത്തി അദ്ദേഹം പറയുന്നു. കേസില്‍ പോലീസ് എന്താണ് ചെയ്തതെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. പ്രൊസിക്യൂഷന്‍ എന്താണ് ചെയ്തത് എന്നും ജനങ്ങള്‍ അറിയണം. അവര്‍ക്ക് എന്തിനാണ് ശമ്പളം കൊടുക്കുന്നത് എന്നും ജനങ്ങള്‍ അറിയണമെന്നും ഡോ.ജിനേഷ് പറയുന്നു.

ഡോ. ജിനേഷിന്റെ കുറിപ്പ് വായിക്കാം

‘മരണകാരണം തൂങ്ങിമരണമെന്ന പശ്ചാത്തല വിവരണത്തോട് യോജിക്കുന്നു. മരണം സംഭവിച്ചിരിക്കുന്നത് ഏകദേശം പതിനെട്ട് മണിക്കൂറിന് മുന്‍പും ഇരുപത്തിനാല് മണിക്കൂറിനകവും (05/03/2017, ഉച്ചയ്ക്ക് 1.50 ന് മുന്‍പുള്ള); അവസാന ഭക്ഷണം കഴിച്ചമശേഷം ആറ് മണിക്കൂറിനകം. പലതവണ ലൈംഗിക പീഡനത്തിന് ഇരയായതിന്റെ തെളിവുകള്‍ ശരീരത്തിലുണ്ട്. (എങ്ങനെ എന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇവിടെ എഴുതാനാവുന്നില്ല, അത്രയേറെ വേദനാജനകം) കുട്ടിയുടെ പ്രായവും ഉയരവും (ഉപ്പൂറ്റി മുതല്‍ വലതുകൈയിലെ നടുവിരലിന്റെ അറ്റം വരെയുള്ള നീളം 151 cm) പരിഗണിക്കുമ്പോള്‍ കൊലപാതകം ആകാനുള്ള സാധ്യത കൃത്യം നടന്ന മുറിയിലെ അളവുകള്‍ പരിശോധിച്ച് അന്വേഷണത്തിലൂടെ നിര്‍ണയിക്കണം.’

ഇങ്ങനെ ഒരു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ട് പോലീസ് എന്താണ് ചെയ്തത് എന്ന് അറിയേണ്ടതുണ്ട്. കോടതിയില്‍ പ്രോസിക്യൂഷന്‍ എന്താണ് അവതരിപ്പിച്ചത് എന്നും അറിയേണ്ടതുണ്ട്.

ആറു വയസ്സു മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികളുടെ ചിന്താരീതി കോണ്‍ക്രീറ്റ് തിംങ്കിങ് ആണ്. അതെ അല്ലെങ്കില്‍ അല്ല എന്ന് മാത്രമാണ് ആ സമയത്ത് വ്യക്തത ഉണ്ടാവുക. ഉദാഹരണമായി മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞുകൊടുത്തു എന്നിരിക്കട്ടെ. സാധാരണഗതിയില്‍ അവര്‍ക്ക് മനസ്സിലാവുക മുറ്റത്തു നില്‍ക്കുന്ന മുല്ലക്ക് മണമില്ല എന്ന് തന്നെയാണ്. ഒരു ആശയത്തെ വിശകലനം ചെയ്യാനോ അതിലെ ഗുണദോഷ വശങ്ങള്‍ വിചിന്തനം ചെയ്യാനോ സാധിക്കില്ല എന്ന് ചുരുക്കം.

പതിനൊന്ന് വയസില്‍ മുകളിലാണ് അബ്സ്ട്രാക്ട് തിങ്കിങ് ആരംഭിക്കുന്നത്. അതായത് മുതിര്‍ന്നവര്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചു തുടങ്ങുക.

അതുകൊണ്ട് ഈ പ്രായത്തില്‍ പൂര്‍ണമായ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കി ‘ആത്മഹത്യ’ ചെയ്യും എന്ന് കരുതുക ഒരല്‍പം ബുദ്ധിമുട്ടാണ്.

ഈ സാഹചര്യത്തില്‍ ഇങ്ങനെ ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ട് പോലീസ് എന്താണ് ചെയ്തത് എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. പ്രോസിക്യൂഷന്‍ എന്താണ് ചെയ്തത് എന്നും ജനങ്ങള്‍ അറിയണം. അവര്‍ക്ക് എന്തിനാണ് ശമ്പളം കൊടുക്കുന്നത് എന്നും ജനങ്ങള്‍ അറിയണം. അത് ജനങ്ങളോട് പറയാന്‍ ഉള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ആഭ്യന്തരമന്ത്രിയും നിയമമന്ത്രിയും ഇത് പറയാന്‍ പ്രതിജ്ഞാബദ്ധരാണ്. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം ഇതിനുള്ള ഉത്തരങ്ങള്‍ ലഭിക്കേണ്ടതുണ്ട്.

ഇത് കേരളത്തില്‍ ആദ്യത്തെ സംഭവമല്ല. ബാലപീഡനങ്ങള്‍ കേരളത്തില്‍ ആദ്യമായല്ല നടക്കുന്നത്. ദളിത് പീഡനങ്ങള്‍ കേരളത്തില്‍ ആദ്യമായി നടക്കുന്നതല്ല.

പക്ഷേ, ഇത് അവസാനത്തേതാവണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രഞ്ജി ട്രോഫി: ഹരിയാനയെ പിടിച്ചു കെട്ടി കേരളം, നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്

ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്കെതിരെ കേരളത്തിന് 127 റണ്‍സിന്‍റെ നിര്‍ണായ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 291 റണ്‍സിന് മറുപടിയായി ഏഴിന് 139 എന്ന നിലയിൽ അവസാന...

Gold price Today🎙️ സ്വർണവില വീണ്ടും ഇടിഞ്ഞു, ഇന്നത്തെ നിരക്കിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.  ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നിരുന്നു. ഇന്നലെ പവന് ഇന്ന് 80 രൂപ വർധിച്ചെങ്കിലും ഇന്ന് പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ...

'കൂടുതൽ സംസാരിക്കുന്നില്ല, കഴിഞ്ഞ തവണ കുറിച്ചധികം സംസാരിച്ചു, പിന്നാലെ രണ്ട് ഡക്ക് വന്നു'

ജൊഹാനസ്ബര്‍ഗ്: ജീവിതത്തില്‍ താന്‍ ഒട്ടേറെ പരാജയങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20യില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മലയാളി താരം.കഴിഞ്ഞ...

ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന്...

സഞ്ജുവും തിലകും കത്തിക്കറി;പഴങ്കഥയായത്‌ നിരവധി റെക്കോഡുകൾ

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടി20-യില്‍ സഞ്ജു സാംസണും തിലക് വര്‍മയും ചേര്‍ന്ന് മാസ്മരിക പ്രകടനമാണ് നടത്തിയത്. ഇരുവര്‍ക്കും സെഞ്ചുറി എന്നതിനോടൊപ്പം ഇരുവരും ചേര്‍ന്ന് 210 റണ്‍സിന്റെ കൂട്ടുകെട്ടുമുയര്‍ത്തി. ടി20-യിലെ നിരവധി റെക്കോഡുകള്‍...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.