
അബുദാബി : അബുദാബി സൺറൈസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയും പുത്തൻകുളം സ്വദേശിയായ ബിനുവിന്റെയൂം ശാലുവിന്റെയും മകനുമായ വൈദർശ് ബിനു ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് വിജയി ആയിരിക്കുന്നു.
മെയ് 2020 മുതൽ 76 ഫേസ്ബുക് ലൈവുകളിലൂടെ ഒരേ പരിപാടിയിൽ തന്നെ തബലയും ഡാൻസും ഒപ്പം അഭിനയ മുഹൂർത്തങ്ങളും കാഴ്ച വച്ച് കൊണ്ടുള്ള ബഹുമുഖ പ്രതിഭയ്ക്കുള്ള അവാർഡായ ഗ്രാൻമാസ്റ്റർ സെർറ്റിഫിക്കേഷനാണു വൈദർശ് എന്ന കൊച്ചു മിടുക്കാണ് ലഭിച്ചിരിക്കുന്നത്. കുറച്ചു മാസങ്ങൾക്ക് മുൻപ് ഇതേ കാറ്റഗറിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും വൈദർശ് റെക്കോർഡ് കുറിച്ചിരുന്നു. സമൂസ ഓൺലൈൻ ചാനലിൽ സ്ഥിരം വി ജെ ആയ വൈദർശ് കലാരംഗത്തോടൊപ്പം പഠനത്തിലും ഒന്നാമനാണ്. അബുദാബി മലയാളി സമാജത്തിൽ നടക്കുന്ന വിവിധങ്ങളായ പരിപാടികളിലെ നിറസാന്നിധ്യമാണ് വൈദർശ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News