29.4 C
Kottayam
Wednesday, June 17, 2026

വൈക്കത്ത് കള്ളുഷാപ്പിന് മുന്നിൽ കത്തിക്കുത്ത്; കൊല്ലപ്പെട്ടത് കൊല്ലം സ്വദേശി,പ്രതി കസ്റ്റഡിയിൽ

Must read

വൈക്കം: കള്ളുഷാപ്പിനു മുന്നിൽ മധ്യവയസ്കനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കൊല്ലം പുനലൂർ കരവാളൂർ ബിജു ഭവനിൽ ഉമ്മൻ ജോർജിന്റെ മകൻ ബിജു ഉമ്മൻ ജോർജി (48) നെയാണ് വൈക്കം വലിയകവല പെരിഞ്ചില ഷാപ്പിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് വൈക്കം കല്ലറ മുണ്ടാർ സ്വദേശി സജീവിനെ (47) വൈക്കം പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം. വൈക്കം പോലീസിന്റെയും വിദഗ്ധരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വയറ്റിൽ കുത്തേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു.

ഒരു മാസം മുൻപ് സജീവും ബിജു ജോർജും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. മദ്യപിപിച്ചു ലക്കുകെട്ട സജീവിന്റെ മൊബൈൽ ഫോണും പേഴ്സും ബിജു മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഇവർ തമ്മിൽ തർക്കം ഉണ്ടാകുകയും ചെയ്തിരുന്നു.

പിന്നീട് ബിജു ഒരു മൊബൈൽ ഫോൺ വലിയ കവലയ്ക്കു സമീപത്തെ ബാറിൽ വിൽക്കാൻ ശ്രമിച്ചെന്നും ഇക്കാര്യം അറിഞ്ഞതിനെ തുടർന്ന് ഇവർ തമ്മിൽ കാണുമ്പോഴൊക്കെ കലഹിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.

- Advertisement -

ബുധനാഴ്ച രാവിലെ പെരിഞ്ചില കള്ളുഷാപ്പിലെത്തി മദ്യപിക്കുന്നതിനിടയിൽ തമ്മിൽ കണ്ടപ്പോഴുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.

- Advertisement -

കുഞ്ഞമ്മയാണ് ബിജുവിന്റെ മാതാവ് അവിവാഹിതനാണ്. വൈക്കം കോലോത്തുംകടവ് മത്സ്യമാർക്കറ്റിലെ ഐസ് പ്ലാന്റ് തൊഴിലാളിയായിരുന്നു ബിജു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

Popular this week