23.8 C
Kottayam
Tuesday, May 21, 2024

കേരളത്തിൽ വാക്സിൻ വിതരണം കൃത്യമായി നടക്കുന്നു; പല സംസ്ഥാനങ്ങളും പാഴാക്കുന്നു-കേന്ദ്രം

Must read

ന്യൂഡൽഹി: കോവിഡ് വാക്സിൻ ക്ഷാമമെന്ന ഒരു പ്രശ്നം രാജ്യത്തില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ. എന്നാൽ വിതരണത്തിലെ പിടിപ്പുകേടുകൊണ്ട് വാക്സിൻ പാഴാകുന്നത് ഒരു പ്രശ്നം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരു ശതമാനം പോലും വാക്സിൻ പാഴാകുന്നില്ല. എന്നാൽ മറ്റുപല സംസ്ഥാനങ്ങളും എട്ട് മുതൽ ഒൻപത് ശതമാനം വരെ വാക്സിനുകൾ പാഴാക്കിക്കളയുന്നുവെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചെറിയ സംസ്ഥാനങ്ങൾക്ക് എട്ട് മുതൽ ഒൻപത് ദിവസത്തിനിടെ വാക്സിൻ എത്തിക്കുന്നുണ്ട്. എന്നാൽ വലിയ സംസ്ഥാനങ്ങൾക്ക് 15 ദിവസത്തിനിടെയാണ് വാക്സിൻ എത്തിക്കുന്നത്. 13.10 കോടി ഡോസ് വാക്സിനുകളാണ് വിവിധ സംസ്ഥാനങ്ങൾക്ക് ഇതുവരെ നൽകിയത്. 11.43 കോടി ഡോസുകൾ വിവിധ സംസ്ഥാനങ്ങൾ ഇതുവരെ ഉപയോഗിച്ചു. 1.67 കോടി ഡോസുകൾ ഇപ്പോൾ വിവിധ സംസ്ഥാനങ്ങളുടെ പക്കലുണ്ട്. 2.01 കോടി ഡോസുകൾ ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

,p>രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മാന്ത്രാലയ സെക്രട്ടറി കൂട്ടിച്ചേർത്തു. രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ 89.51 ശതമാനം പേരും രോഗമുക്തി നേടി. 1.25 ശതമാനം പേർ മരിച്ചു. 9.24 ശതമാനമാണ് നിലവിലെ ആക്ടീവ് കേസുകൾ.

എന്നാൽ പുതിയ കേസുകളുടെ കാര്യമെടുത്താൽ മുമ്പത്തെ ഉയർന്ന കണക്കുകൾ പലതും ഭേദിച്ചുകഴിഞ്ഞു. കേസുകൾ വർധിക്കുകയാണ്. ആശങ്ക ഉണ്ടാക്കുന്നതാണ് സ്ഥിതിവിശേഷം. പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണവും വർധിക്കുകയാണ്. മഹാരാഷ്ട്രയിലെ സ്ഥിതിയാണ് അതീവ ഗുരുതരം. ഉത്തർപ്രദേശിന്റെ കാര്യമെടുത്താൽ ശരാശരി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 89 ൽനിന്ന് 10,000 ആയി വർധിച്ചിട്ടുണ്ടെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.

രാജ്യത്ത് കോവിഡ് വ്യാപനം അതിശക്തമാകുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍മാരും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ആണ് പ്രധാനമന്ത്രിയും ഗവര്‍ണര്‍മാരുമായുളള കൂടിക്കാഴ്ച. ഇതാദ്യമായാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നത്. രാജ്യത്തെ കോവിഡ് വ്യാപനം ചെറുക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍മാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗവര്‍ണര്‍മാരുമായുളള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ് രാജ്യം. കോവിഡ് ആദ്യ തരംഗത്തിലെ കേസുകള്‍ മറികടക്കുന്ന തരത്തിലാണ് ഏപ്രില്‍ മാസത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത്.

ഏപ്രില്‍ 8 ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കോവിഡ് സാഹചര്യം ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍മാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തണം എന്നാണ് യോഗത്തില്‍ മുഖ്യമന്ത്രിമാരോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാരെ പോലെ തന്നെ ഗവര്‍ണര്‍മാരും പൂര്‍ണമായും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും ഇടപെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കോവിഡ് സാഹചര്യം ആളുകള്‍ ലളിതമായി എടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും മതനേതാക്കളും എഴുത്തുകാരും അടക്കമുളള സമൂഹത്തിലെ പ്രമുഖരുടെ സഹായത്തോടെ ജനങ്ങള്‍ക്കിടയില്‍ കേവിഡ് ബോധവത്ക്കരണം നടത്താനാവും എന്നും നരേന്ദ്ര മോദി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ആണ് ഗവര്‍ണര്‍മാരുമായുളള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week