ആലപ്പുഴ : ബെവ്‌കോയില്‍ നിന്നും മദ്യം ലഭിക്കണമെങ്കില്‍ ഉപഭോക്താവ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ല. സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കാന്‍ പലരും തയ്യാറാകുന്നില്ല. ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ചോദിക്കുമ്പോള്‍ പ്രകോപനപരമായാണ് ആളുകള്‍ പ്രതികരിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. പല സ്ഥലങ്ങളിലും ജനങ്ങള്‍ പോലീസിനോട് സഹകരിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്തുവന്നത്.
മദ്യം വാങ്ങാനെത്തിയ ആളോട് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട ജീവനക്കാരന് നേരെ മധ്യവയസ്‌കന്‍ തുണി പൊക്കി കാണിച്ചതായി പരാതി. ആലപ്പുഴ ബെവ്‌കോ മദ്യവില്പനശാലയിലാണ് സംഭവം. മദ്യം വാങ്ങുവാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ജീവനക്കാരന് നേരെ മധ്യവയസ്‌കന്‍ തുണി പൊക്കി കാണിച്ചത്. മധ്യവയസ്‌കന്റെ ഈ പ്രകോപനപരമായ നീക്കം അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിന് നേരെയാണെന്നും ആരോപണങ്ങള്‍ ഉയരുന്നു.
അതേസമയം സര്‍ക്കാര്‍ നിബന്ധന പ്രകാരം ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍, രണ്ടാഴ്ച മുന്‍പ് ആദ്യ ഡോസ് എടുത്തവര്‍,72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് മദ്യശാലകളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇതൊന്നും കൈവശമില്ലാത്തവര്‍ക്ക് മദ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.