ചരിത്രം കുറിച്ച് ഇന്ത്യ; വാക്‌സിനേഷന്‍ നൂറു കോടി പിന്നിട്ടു

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനേഷനില്‍ ചരിത്രം കുറിച്ച് ഇന്ത്യ. 100 കോടി ഡോസ് വാക്‌സിന്‍ നല്‍കിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. 279 ദിവസം കൊണ്ടാണ് 100 കോടി വാക്‌സിന്‍ നല്‍കിയത്. ചരിത്ര നേട്ടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയിലെത്തി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു.

100 കോടി ഡോസ് വാക്‌സിനില്‍ 75 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചവരാണ്. ജനുവരി 16നാണ് ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. ഔദ്യോഗിക കണക്ക് പ്രകാരം നിലവില്‍ ആറ് സംസ്ഥാനങ്ങള്‍ ആറ് കോടി ഡോസിലധികം വിതരണം ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് വാക്‌സിനേഷനില്‍ മുന്നില്‍. ഇന്ത്യയെ ലോകാരോഗ്യ സംഘടനയും അഭിനന്ദിച്ചു.

ചെങ്കോട്ടയില്‍ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്‌സീന്‍ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. ആഘോഷങ്ങളുടെ ഭാഗമായി ബിജെപി നേതാക്കള്‍ ഇന്ന് വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

സംസ്ഥാനങ്ങള്‍ നേരിട്ട് കമ്പനികളില്‍ നിന്ന് സംഭരിച്ചതും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയതും അടക്കം 97,99,506 സെഷനുകളിലൂടെയാണ് ഇത്രയും വാക്‌സിന്‍ വിതരണം ചെയ്തത്. ഡോസിന്റെ 65 ശതമാനത്തിലധികം ഗ്രാമപ്രദേശങ്ങളിലാണ് നല്‍കുന്നത്. ജനുവരി 16നാണ് ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്.

രണ്ടാമത്തെ ഡോസ് കവറേജില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം എട്ടു സംസ്ഥാനങ്ങള്‍ ആറു കോടിയിലധികം ഡോസ് വാക്‌സിനുകള്‍ നല്‍കിക്കഴിഞ്ഞു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് വാക്‌സിനേഷനില്‍ മുന്നില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News