അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം, മറ്റുള്ള സംഘടനകളേപ്പോലെ ചീള് കേസുകള്‍ ഒന്നും എടുക്കില്ല; ഡി.വൈ.എഫ്.ഐ ട്രോളി ബല്‍റാം
ബ്രസീലിലെ ആമസോണ്‍ കാടുകളില്‍ തീ പടരുന്നതും അതു നിയന്ത്രിക്കാത്തതിനുമെതിരെ ഡിവൈഎഫ്ഐ നടത്തുന്ന സമരത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. എനിക്ക് ഡിഫിയെയായാണ് ഇഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാര്‍ മിക്സിങ്ങ് പ്ലാന്റിന്റെ കായല്‍ മലിനീകരണം പോലുള്ള ചീള് കേസുകള്‍ ഒന്നും എടുക്കില്ലെന്നും ബല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.
സമരം ചെയ്യാന്‍ ആകെ 11 ആളുകളേ ഉള്ളൂ എന്നും ശനിയും ഞായറും എംബസി മുടക്കമാണെന്നും പറഞ്ഞ് ട്രോളുന്നതിനോട് തീരെ യോജിപ്പില്ല. ആമസോണ്‍ കാടുകളിലെ തീപ്പിടുത്തം ഒരു ഗുരുതരമായ പാരിസ്ഥിതിക വിഷയം തന്നെയാണെന്നും കുറിപ്പില്‍ ബല്‍റാം പറയുന്നു. ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്കു മുന്‍പില്‍ സമരം നടത്തുന്ന ചിത്രം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ഇതിനെ ട്രോളി നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു.
ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
സമരം ചെയ്യാന്‍ ആകെ 11 ആളുകളേ ഉള്ളൂ എന്നും ശനിയും ഞായറും എംബസി മുടക്കമാണെന്നും പറഞ്ഞ് ട്രോളുന്നതിനോട് തീരെ യോജിപ്പില്ല. ആമസോണ്‍ കാടുകളിലെ തീപ്പിടുത്തം ഒരു ഗുരുതരമായ പാരിസ്ഥിതിക വിഷയം തന്നെയാണ്.
അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാര്‍ മിക്സിങ്ങ് പ്ലാന്റിന്റെ കായല്‍ മലിനീകരണം പോലുള്ള ചീള് കേസുകള്‍ ഒന്നും എടുക്കില്ല.