കൊച്ചി : താലിബാന്‍ – അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ പ്രതികരിച്ച് വി.ടി. ബല്‍റാം. കാബൂളും പ്രസിഡന്റിന്റെ കൊട്ടാരവും പിടിച്ചടക്കി താലിബാന്‍ അധികാരം പിടിച്ചടുക്കിയതില്‍ നിരാശ തോന്നുന്നു. അഫ്ഗാനിസ്ഥാനിലെ നിസഹായരായ ജനതയ്ക്ക് പിന്തുണ അറിയിക്കുന്നതായും വി.ടി ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണരൂപം :
വിസ്മയമല്ല,
നിരാശയാണ് തോന്നുന്നത്.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രാകൃത ഗോത്ര നീതിയിലേക്കുള്ള തിരിച്ചുപോക്കിനെ നിസ്സഹായരായി കണ്ടുനില്‍ക്കേണ്ടി വരുന്ന അഫ്ഗാനിസ്ഥാനിലെ ജനതയ്‌ക്കൊപ്പം.
അവിടത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം.
താലിബാനെ തള്ളിപറയാന്‍ കേരളത്തിലെ മുസ്ലിം മതപണ്ഡിത നേതൃത്വം തയ്യാറാകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇസ്ലാമിക സമൂഹം നേടിയെടുത്ത സാംസ്‌കാരിക പുരോഗതിയെ തകര്‍ത്ത്, ലോകത്തെ മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയാണ് താലിബാനിസം. താലിബാന് കയ്യടിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നത് ആശങ്കയുളവാക്കുന്നതാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ശോഭയുടെ പ്രതികരണം.
അഫ്ഗാനിസ്ഥാന്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ കാബൂള്‍ കൊട്ടാരത്തില്‍ താലിബാന്‍ കൊടി നാട്ടി. അഫ്ഗാന്‍ പതാക നീക്കം ചെയ്തു. കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അറബ് മാധ്യമമായ അല്‍ ജസീറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. മുല്ല അബ്ദുള്‍ ഗനി ബറാന്‍ പുതിയ പ്രസിഡന്റാകുമെന്നാണ് സൂചനകള്‍