തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്മന്ത്രി വി.എസ്.ശിവകുമാറിനെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ശിവകുമാറിനെ ഒന്നാംപ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ശാന്തിവിള രാജേന്ദ്രന്‍, എന്.എസ്.ഹരികുമാര്‍ , ഡ്രൈവര്‍ ഷൈജു ഹരന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.ഇവരുടെ കൈവശമുളളത് ബിനാമി സ്വത്തെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമെന്നും സര്‍ക്കാര്‍ തന്നെ തേജോവധം ചെയ്യുന്നെന്നും ശിവകുമാര്‍ പ്രതികരിച്ചു.
അനധികൃത സ്വത്തു സമ്പാദനം ആരോപിച്ചു വി.എസ്.ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവായിരുന്നു. ഗവര്‍ണര്‍ അനുമതി നല്‍കിയതോടെ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിറക്കിയത്.