29.7 C
Kottayam
Saturday, June 13, 2026

കള്ളപ്പണ ഇടപാടിൽ നിന്ന് രക്ഷപെടാൻ സിപിഎമ്മുകാർ സ്വന്തം അമ്മയെപോലും മാറ്റിപ്പറയും” വി.മുരളീധരൻ

Must read

തിരുവനന്തപുരം: കേരളത്തിന്‍റെ സഹകരണ മേഖലയെ തകർത്ത പാപഭാരത്തിൽ നിന്നും സിപിഎമ്മിന് ഒഴിഞ്ഞു മാറാനാവില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സഹകരണ മേഖലയിലേയും കുടുംബശ്രീകളിലേയുമടക്കം സിപിഎം നടത്തിയ തട്ടിപ്പുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കേരള സംസ്ഥാനം ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും പിണറായി വിജയൻ വീതം വച്ചു നൽകിയിരിക്കുകയാണെന്നും മുരളീധരൻ വിമർശിച്ചു.

കരുവന്നൂർ തട്ടിപ്പു നടത്തിയ അരവിന്ദാക്ഷനെ എന്തു വില നൽകിയും സംരക്ഷിക്കുമെന്നാണ് മൊയ്തീന്‍റെ നിലപാട്. അരവിന്ദാക്ഷൻ വാ തുറന്നാൽ പങ്കു പറ്റിയ നേതാക്കളടക്കം പ്രതിരേധത്തിലാവും. കള്ളപ്പണ ഇടപാടിൽ നിന്ന് രക്ഷപെടാൻ സ്വന്തം അമ്മയെപോലും മാറ്റിപ്പറയുന്ന സിപിഎമ്മുകാരാണ് ഉള്ളതെന്നും കേന്ദ്രമന്ത്രി പരിഹരിച്ചു.

പഞ്ചായത്ത് മുതല്‍ സെക്രട്ടറിയറ്റ് വരെ ഭരണം മുഴുവൻ അഴിമതിയാണ്. കേന്ദ്രഫണ്ട് വിനിയോഗിക്കുന്നതിലും അട്ടിമറി നടക്കുന്നു. അതും സ്വന്തക്കാർക്ക് വീതംവക്കുന്ന കാഴ്ചയാണ് കാണുന്നത്.

കൊവിഡ്കാലത്ത് കേന്ദ്രസര്‍ക്കാര്‍ കോടികള്‍ മുടക്കി നിര്‍മിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്‍റിന്‍റെ പ്രവർത്തനം ഇതുവരെ തുടങ്ങാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. വിളവൂർക്കലിൽ കുടുംബശ്രീയുടെ സമരപ്പന്തലിലെത്തി സമരവിജയം നേടിയ അമ്മമാരേയും ബിജെപി പ്രതിനിധികളേയും അനുമോദിച്ച് സംസാരിക്കുകയായിരുന്നു വി.മുരളീധരൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week