29.4 C
Kottayam
Friday, June 5, 2026

യുക്രൈൻ യുദ്ധം ഇന്ത്യ വിചാരിച്ചാൽ നിർത്താനാകില്ലല്ലോ? പാചകവാതക വില വർധന, വിചിത്ര വിശദീകരണവുമായി മുരളീധരൻ

Must read

തിരുവനന്തപുരം: കേരളത്തിലെ ഭരണ പ്രതിപക്ഷ നേതൃത്വം മത മൗലികവാദികളുടെ പിടിയിലാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ചതിൽ ഭരണ – പ്രതി പക്ഷത്തിന് മൗനമാണ്. പെൺകുട്ടി ഹിജാബിട്ട് വന്നിട്ടും വിലക്കി. പി സി ജോർജിന് ഒരു നീതി മുസ്ലിയാർക്ക് മറ്റൊരു നീതി എന്നതാണ് കേരളത്തിലെ രീതിയെന്നും മുരളീധരൻ വിമർശിച്ചു. 

വിലക്കയറ്റം തടയാൻ സംസ്ഥാനം സഹകരിക്കുന്നില്ല. കേന്ദ്രത്തെ പഴിചാരി സംസ്ഥാനം രക്ഷപെടുന്നു. നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകുന്നില്ല. നവംബറിൽ കേന്ദ്രം വില കുറച്ചു. ഇന്ധന നികുതിയുടെ ഒരു വിഹിതം കേരളത്തിന് ലഭിക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു. 

പാചക വാതക വില വർദ്ധനയിൽ വിചിത്ര ന്യായീകരണവും വി മുരളീധരൻ നൽകി.  യുക്രൈൻ യുദ്ധം ഇന്ത്യ വിചാരിച്ചാൽ നിർത്താനാകില്ലല്ലോ? എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രം നികുതി കുറച്ചതിന്റെ ആനുപാതികമായി കേരളവും കുറയ്ക്കണം. ആകെയുള്ള നികുതിയുടെ പകുതി സംസ്ഥാനത്തിന്  കിട്ടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week