Home-bannerKeralaNewsRECENT POSTS
അറസ്റ്റിലാകുമെന്ന് ഭയം; വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ മുങ്ങി?
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലാകുമെന്ന ഭയത്തെ തുടര്‍ന്ന് വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയെ കാണാനില്ലെന്ന് അഭ്യൂഹം. ഇന്ന് രാവിലെ വടക്കന്‍ പറവൂരില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘത്തിനൊപ്പം എംഎല്‍എ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടാകുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിന് ശേഷം അദ്ദേഹത്തെക്കുറിച്ച് ആര്‍ക്കും വിവരമൊന്നുമില്ല.
ആലുവയിലെ അദ്ദേഹത്തിന്റെ വസതിയിലോ എംഎല്‍എ ഓഫീസിലോ മുസ്ലിം ലീഗ് ഓഫീസിലോ എംഎല്‍എ എത്തിയിട്ടില്ല. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. പിഎയുടെ ഫോണും ഓഫാണ്. ബുധനാഴ്ച തന്നെ തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിന്റെ മുറിപൂട്ടി താക്കോല്‍ കൈമാറിയിരുന്നു. ഇബ്രാഹിംകുഞ്ഞ് എവിടെയാണെന്ന് അറിയില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News