ടീം സതീശന്‍, കേരളത്തിന്റെ പുതിയ മന്ത്രിമാര്‍ ഇവര്‍, തിരുവഞ്ചൂർ സ്പീക്കര്‍

ടീം വി.ഡി.എസ്, കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം, തിരുവഞ്ചൂർ സ്പീക്കറാകും

തിരുവനന്തപുരം: കേരളത്തിലെ പുതിയ യു.ഡി.എഫ്. മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര ആർലേകറിനെ നേരിൽ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയ ശേഷമാണ് ഔദ്യോഗികമായി പേരുകൾ പുറത്തുവിട്ടത്. ഗ്രൂപ്പ് സമവാക്യങ്ങളും പ്രാദേശിക പരിഗണനകളും പാലിച്ചുകൊണ്ടുള്ള പട്ടികയാണ് കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്നത്.

പുതിയ യു.ഡി.എഫ്. മന്ത്രിസഭയിലെ പ്രധാനികൾ:

കോൺഗ്രസ് (11 മന്ത്രിമാർ): രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.പി. അനിൽ കുമാർ, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദിഖ്, എം. ലിജു, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോൺഗ്രസിൽ നിന്നും മന്ത്രിമാരാകുന്നത്. കൂടാതെ, ഐ.സി. ബാലകൃഷ്ണന് രണ്ടര വർഷത്തിന് ശേഷം മന്ത്രിസഭയിൽ അംഗത്വം നൽകുമെന്നും ധാരണയായിട്ടുണ്ട്.

  • സ്പീക്കർ: തിരുവഞ്ചൂർ രാധാകൃഷ്ണൻ
  • ഡെപ്യൂട്ടി സ്പീക്കർ: ഷാനിമോൾ ഉസ്മാൻ

മുസ്ലിം ലീഗ് (5 മന്ത്രിമാർ): പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിന്റെ പ്രതിനിധികൾ. കോഴിക്കോടിന് പ്രത്യേക പ്രാതിനിധ്യം നൽകുന്നതിനായി രണ്ടര വർഷത്തിന് ശേഷം പാറക്കൽ അബ്ദുള്ള മന്ത്രിയാകും.

മറ്റ് ഘടകകക്ഷികൾ:

  • കേരള കോൺഗ്രസ്: മോൻസ് ജോസഫ് മന്ത്രിയാകും. അപു ജോസഫിനെ ചീഫ് വിപ്പായി നിശ്ചയിച്ചു.
  • ആർ.എസ്.പി.: ഷിബു ബേബി ജോൺ
  • സി.എം.പി.: സി.പി. ജോൺ
  • മന്ത്രിസ്ഥാനം പങ്കിടൽ: കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും എൻ.സി.കെ.യിലെ മാണി സി. കാപ്പനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടും.

മുതിർന്ന നേതാക്കളുടെയും പുതുമുഖങ്ങളുടെയും സന്തുലിതമായ മിശ്രണമാണ് പുതിയ മന്ത്രിസഭയെന്നും വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ഭരണമായിരിക്കും ഇതെന്നും പ്രഖ്യാപനത്തിന് ശേഷം വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. മെയ് 18 തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News