24.6 C
Kottayam
Saturday, June 6, 2026

‘ലോറി കണ്ടുപിടിച്ചില്ലേ, കർണാടകയ്ക്കെതിരായ വികാരം ഉണ്ടാക്കരുത്,രക്ഷിക്കാൻ പോകുന്നവരേയും മണ്ണിനടിയിലാക്കണം എന്നാണോ; കവളപ്പാറയിൽ എത്രപേരെ കിട്ടാനുണ്ട്?

Must read

കൊച്ചി: അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിൽ പത്താംനാളിലേക്ക് കടക്കുന്നതിനിടെ കർണാടകത്തിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ഉരുൾപൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളിൽ ഇനിയും ആളുകളെ കിട്ടാനുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ ഏറ്റവുമൊടുവിൽ 2018-ലുണ്ടായ കവളപ്പാറ ദുരന്തത്തിൽ ഇനിയും എത്ര പേരെ തിരിച്ചുകിട്ടാനുണ്ട്. അവിടെ പത്ത് ദിവസം കഴിഞ്ഞും ആളെ കിട്ടിയില്ലേ. അവിടെ അ​ഗ്നിരക്ഷാസേനയ്ക്ക് പോലും എത്തിച്ചേരാൻ സാധിച്ചത് ഉച്ചയ്ക്ക് ശേഷമാണ്.

കർണാടകത്തിൽ 11 പേരെ കാണാതായി. എട്ട് പേരുടെ മൃതദേഹം ലഭിച്ചു. നേരത്തെ പറഞ്ഞ ലൊക്കേഷനിലൊന്നുമല്ല ലോറി ഉണ്ടായിരുന്നത്. എന്നിട്ട് ആ ലോറി അവർ കണ്ടുപിടിച്ചില്ലേ. മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും സംസാരിച്ചിരുന്നു. കാർവാർ എം.എൽ.എ സ്ഥലത്തുനിന്ന് ഇതുവരെ മാറിയിട്ടില്ല.

കുറേ പേർ മണ്ണിനടയിൽ കുടുങ്ങി. അവരെ രക്ഷിക്കാൻ പോകുന്നവരേയും മണ്ണിനടിയിലാക്കണം എന്നാണോ. നെ​ഗറ്റീവ് കാര്യങ്ങൾ പറഞ്ഞും വാർത്തകൾ നൽകിയും കർണാടകത്തിനെതിരായ വികാരം ഉണ്ടാക്കുന്നത് ശരിയല്ല. അർജുനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിന് ശേഷം ബാക്കി പറയാം.

- Advertisement -

വളരെ ശ്രമകരമായ രക്ഷാപ്രവർത്തനമാണ് പുരോ​ഗമിക്കുന്നത്. അവർക്ക് എല്ലാ പിന്തുണയും നൽകാം. ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർക്ക് വേണ്ടിയും നാം പ്രാർഥിച്ചു. കുറേ മനുഷ്യർ ജീവൻ അപകടത്തിലാക്കി രക്ഷാപ്രവർത്തനവുമായി മുന്നോട്ട് പോകുകയാണ്. അവർക്ക് വേണ്ടി നമുക്ക് പ്രാർഥിക്കാമെന്നും അദ്ദേഹ സതീശൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week