തിരുവനന്തപുരം:കൊച്ചിയിൽ ഇന്ധന വില (Fuel price) വർധനക്ക് എതിരെ കോൺഗ്രസ് (congress) പ്രവർത്തകർ നടത്തിയ വഴിതടയൽ സമരത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (vd satheesan).വഴി തടയൽ സമര രീതിയോട് താൻ വ്യക്തിപരമായി എതിരാണെന്ന് വ്യക്തമാക്കിയ സതീശൻ കൊച്ചിയിലെ പ്രതിഷേധ സമര സ്ഥലത്ത് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അറിയിച്ചു.
”ദിവസേനെ ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ വില വർദ്ധനയ്ക്കെതിരെ ശക്തമായ സമരം വേണമെന്ന സമ്മർദ്ദം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന സമരം.” എന്നാൽ വഴി തടയൽ സമരത്തിന് താൻ വ്യക്തിപരമായി എതിരാണെന്നും സതീശൻ വിശദീകരിച്ചു.
കൊച്ചിയിൽ ഇന്ധന വില വർധനക്ക് എതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വഴിതടയൽ സമരത്തിനെതിരെ നടൻ ജോജു ജോർജ്ജ് പ്രതികരിച്ചതോടെയാണ് സമരം വിവാദമായത്. രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചതോടെയാണ് ഗതാഗത കുറുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി മുന്നോട്ട് നടന്ന് ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്തത്. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ധന വില വർധനയ്ക്കെതിരെ സമരം ചെയ്യണമെന്നും എന്നാൽ ഇതല്ല അതിനുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. തിരികെ സ്വന്തം വാഹനത്തിലേക്ക് പോയ ജോജു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു.
ജോജുവിന് പിന്നാലെ സാധാരണക്കാരായ ജനങ്ങളും സമരത്തിനെതിരെ പ്രതികരിച്ചു. തുടർന്ന സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. യൂത്ത് കോൺഗ്രസ് – കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ വാഹനം തടഞ്ഞ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇദ്ദേഹത്തിന്റെ റേഞ്ച് റോവർ വാഹനത്തിന്റെ പുറകിലെ ചില്ലും തകർത്തു. പ്രതിഷേധം കടുത്തതോടെ കടുത്ത സമ്മർദ്ദത്തിലായ കോൺഗ്രസ് നേതാക്കൾ ഒരു മണിക്കൂർ സമരം നേരത്തെ അവസാനിപ്പിച്ചു.
ഇന്ധന വിലവര്‍ധനവിനെതിരായ യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്. അല്പ സജയം മുന്‍പ് നടത്തിയ വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മദ്യപിച്ചെത്തിയ നടന്‍ സമരം അലങ്കോലപ്പെടുത്തിയെന്നും സമരം നടത്തിയത് മുന്‍കൂട്ടി അനുമതി വാങ്ങിയതാണെന്നുമായിരുന്നു എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞത്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടെ അധിക്ഷേപിച്ചെന്നും ജോജുവിനെതിരെ പരാതി നല്‍കുമെന്നും ഡിസിസി അധ്യക്ഷന്‍ പ്രതികരിച്ചിരുന്നു.
താന്‍ മദ്യപിച്ചിരുന്നില്ലെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞിരുന്നു. ഹൈക്കോടതി വിധി പ്രകാരം പൂര്‍ണമായും റോഡ് ഉപരോധിക്കരുതെന്നാണ്. അതുകൊണ്ടാണ് സമരക്കാരോട് പോയി പറഞ്ഞത്. ഇത് പോക്രിത്തരമാണെന്ന് ഞാന്‍ പറഞ്ഞു. അതിനവര്‍ പറയുന്നത് ഞാന്‍ മദ്യപിച്ചിരുന്നു എന്നാണ്. ഞാന്‍ മുന്‍പ് മദ്യപിച്ചിരുന്നയാളാണ്.
പക്ഷേ, ഇപ്പോള്‍ മദ്യപിച്ചിട്ടില്ല. അവരെന്റെ വണ്ടി തല്ലിപ്പൊളിച്ചു. എന്റെ അപ്പനെയും അമ്മയെയും അവര്‍ പച്ചത്തെറി വിളിച്ചു. എന്നെ അവര്‍ക്ക് തെറി പറയാം. പക്ഷേ, എന്റെ അപ്പനും അമ്മയും എന്ത് ചെയ്തു? സിനിമാനടനായതുകൊണ്ട് പ്രതികരിക്കരുതെന്നുണ്ടോ? ഇത് രാഷ്ട്രീയവത്കരിക്കരുത്. ഇത് ഷോ അല്ല. ഇതെന്റെ പ്രതിഷേധമാണ്. അവര്‍ കേസ് കൊടുത്തോട്ടെ. ഞാന്‍ നേരിടും.
ഞാനും പരാതി കൊടുക്കും. ഞാന്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് വേറൊരു പരാതി. ഒരു കാര്യത്തിനു പ്രതിഷേധച്ചതിനു വന്നതാണ് ആ പരാതി. ഞാന്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയില്ല. എന്റെ വാഹനത്തിന്റെ തൊട്ടടുത്ത് കീമോയ്ക്ക് കൊണ്ടുപോകുന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവരൊക്കെ ശ്വാസം വിടാന്‍ പറ്റാതെ നില്‍ക്കുകയായിരുന്നു. ഇതിന്റെ പേരിലുള്ള സംസാരം കഴിഞ്ഞു. ഇനിയാരും ഇക്കാര്യം ചോദിക്കാന്‍ തന്നെ വിളിക്കരുതെന്നും ജോജു പറഞ്ഞു.
ഇടപ്പള്ളി വൈറ്റില ദേശീയപാതയിലായിരുന്നു എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ ദേശീയ പാത ഉപരോധിച്ചതോടെ വലിയ ഗതാഗതക്കുരുക്ക് രൂപ്പപെട്ടു. പ്രതിഷേധത്തിനെതിരെ നടന്‍ ജോജു ജോര്‍ജും രംഗത്തെത്തി. ഇതേ തുടര്‍ന്ന് ജോജുവിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ജോജു ജോര്‍ജ് മാപ്പ് പറയാതെ വിടില്ലെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാല്‍, കൂടുതല്‍ പൊലീസ് ഇടപെട്ട് ജോജുവിനെ സുരക്ഷിതമായി മരട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
നടന്‍ ജോജു ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്തെത്തിയിരുന്നു.ജോജുവെന്ന ക്രിമിനലിനെതിരേ പോലീസ് നടപടിയെടുക്കണം. മദ്യപിച്ചെത്തി ഒരു ഗുണ്ടയെ പോലെയാണ് അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പെരുമാറിയത്. അസഭ്യം പറഞ്ഞതിലും മോശമായി പെരുമാറിയതിലും ജോജുവിനെതിരേ വനിതാ പ്രവര്‍ത്തകര്‍ക്കും പരാതിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
ജോജുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി ഖേദകരമാണ്. സമരക്കാര്‍ക്ക് നേരെ അദ്ദേഹം രോഷാകുലനായതിനാലാണ് പ്രവര്‍ത്തകര്‍ വാഹനം അടിച്ചു തകര്‍ത്തത്. ഇത്തരം സംഭവങ്ങളില്‍ ജനരോഷം സ്വാഭാവികമാണെന്നും സുധാകരന്‍ പറഞ്ഞു. ഇന്ധനവില വര്‍ധനയില്‍ കോണ്‍ഗ്രസിന് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്.
മുന്‍കൂര്‍ അനുമതിയോടെയാണ് സമരം നടത്തിയത്. ജനങ്ങളുടെ വിഷമങ്ങളാണ് സമരത്തില്‍ ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. ഇന്ധനവില വര്‍ധനവിനെതിരേ പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം ഉയരുമ്പോള്‍ ഞങ്ങള്‍ ഇങ്ങനെയല്ലാതെ എങ്ങനെയാണ് പ്രതിഷേധിക്കേണ്ടതെന്നും സുധാകരന്‍ ചോദിച്ചു.
കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനിടെ വാഹനങ്ങള്‍ കുരുങ്ങിയതോടെയാണ് ജോജു പുറത്തിറങ്ങി സമരക്കാര്‍ക്കു നേരേ തിരിഞ്ഞത്. സമരക്കാരോടു പൊട്ടിത്തെറിച്ച ജോജു ഇങ്ങനെ സമരം നടത്തിയതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാകുന്നതെന്നു ചോദിച്ചു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം സമരങ്ങളുടെ കാലം കഴിഞ്ഞെന്നും വഴി തടയുന്നതു ശരിയല്ലെന്നും ജോജു പറഞ്ഞു. ഇതിനിടെ, വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റവും ഉണ്ടായി.
തുടര്‍ന്നു ജോജു തന്റെ വാഹനത്തിനരികിലേക്കു മടങ്ങി. ഇതിനിടെ, ഒപ്പമെത്തിയ മാധ്യമപ്രവര്‍ത്തകരോടും ജോജു പ്രതിഷേധം പങ്കുവച്ചു. നിരവധി വാഹനങ്ങള്‍ ഏറെ നേരമായി കുരുങ്ങിക്കിടക്കുകയാണെന്നും ഇതു ശരിയല്ലെന്നും നിങ്ങള്‍ സമരക്കോരോടു ചോദിക്കാനും ജോജു പറഞ്ഞു. സംഭവം വലിയ വാര്‍ത്തയായതോടെ പോലീസ് സ്ഥലത്തെത്തി. സമരക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, സമരം നിര്‍ത്താന്‍ അവര്‍ തയാറായില്ല. ഇത് ഒരു ജോജുവിന്റെ പ്രശ്നമല്ലെന്നും ലക്ഷക്കണക്കിനു സാധാരണക്കാരായ ജനങ്ങള്‍ ഇന്ധനവിലയില്‍ നട്ടംതിരിയുകയാണെന്നും അവര്‍ക്കു വേണ്ടിയുള്ള സമരമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
വൈകാതെ സമരക്കാരെ അനുനയിപ്പിച്ചു പോലീസ് വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഇതിനിടെ, ജോജുവിന്റെ വാഹനം എത്തിയതോടെ വീണ്ടും പ്രതിഷേധമായി. ജോജുവിന്റെ വാഹനം രെു കാരണവശാലം കടത്തിവിടില്ലെന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശഠിച്ചു. അവര്‍ വാഹനം തടഞ്ഞു പോലീസുമായി ഉന്തും തള്ളും തുടങ്ങി. ഇതിനിടെ, ജോജുവിന്റെ എന്‍ഡവര്‍ കാറിന്റെ പിന്‍വശത്തെ ചില്ല് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഇതോടെ പോലീസ് ഒരുവിധത്തില്‍ പണിപ്പെട്ടു വാഹനം പ്രതിഷേധക്കാരില്‍നിന്നു കടത്തിവിടുകയായിരുന്നു.
തൊട്ടുപിന്നാലെ ജോജുവിനെതിരേ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ജോജു മദ്യപിച്ചു വന്നു സമരം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്നും വനിതാ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ജോജുവിനെതിരേ പരാതി നല്‍കുമെന്നും വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പറഞ്ഞു. ലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ നടന്ന സമരത്തിനെതിരേ ജോജു മാത്രമാണ് പ്രതിഷേധിച്ചതെന്നും സമരം അലങ്കോലപ്പെടുത്താനുള്ള നീക്കമാണ് നടത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ജോജുവിനു പ്രതിഷേധിക്കാന്‍ അവകാശമുള്ളതുപോലെ കോണ്‍ഗ്രസിനു പ്രതിഷേധം നടത്താനും അവകാശമുണ്ടെന്നും നിയമപരമായ അനുമതി വാങ്ങിയാണ് സമരം നടത്തിയതെന്നും ഹൈബി ഈഡന്‍ എംപിയും പറഞ്ഞു. ലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന ഇന്ധനവില വര്‍ധനയ്‌ക്കെതരേ ഇനിയും മൗനംപാലിച്ചിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.