തിരുവനന്തപുരം: ആര്.എസ്.പി യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഗൗരവതരമായ ചില വിഷയങ്ങള്‍ ആര്‍എസ്പി ഉന്നയിച്ചു.അതിന് ഹ്രസ്വവും ദീര്‍ഘവുമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കും. ഉഭയകക്ഷി ചര്‍ച്ച തുടരുമെന്നും സതീശന് പറഞ്ഞു.
ആര്‍എസ്പി ഉന്നയിച്ച പരാതികളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും. അത്തരക്കാര്‍ ഇനിയുള്ള പുനഃസംഘടനയില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും സുധാകരന് വ്യക്തമാക്കി.
ചര്‍ച്ചയില്‍ പൂര്‍ണ സംതൃപ്തിയെന്ന് ആര്‍എസ്പിയും പ്രതികരിച്ചു. യുഡിഎഫ് ഒന്നിച്ച് മുന്നോട്ടുപോകുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് മാധ്യമങ്ങളോട് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News