24 C
Kottayam
Sunday, June 7, 2026

ചക്കരപ്പന്തലില്‍ തേന്മഴയായി ഉത്തമന്‍റെ ഡാന്‍സ്; സിപിഎം സമ്മേളന വേദിയിലെ നൃത്തം വൈറല്‍

Must read

ചക്കരപന്തലില്‍ എന്ന ഗാനത്തിന്  സിപിഎം സമ്മേളനവേദിയിൽ നൃത്തം ചെയ്ത അറുപത്തഞ്ചുകാരന്‍ സമൂഹമാധ്യമങ്ങളില്‍ താരമാണ്. സമ്മേളനത്തിനെത്തിയ മന്ത്രി പി പ്രസാദിന്‍റെ ആവശ്യപ്രകാരം തോട്ടപ്പള്ളി സ്വദേശിയായ ഉത്തമന്‍ ചെയ്ത നൃത്തത്തെ സമൂഹമാധ്യമങ്ങളും സിനിമാ താരങ്ങടക്കം നൃത്തത്തെ സ്നേഹിക്കുന്ന ഏവരും പ്രശംസിച്ചിരുന്നു. നൃത്തം ചെയ്യാന്‍ പ്രായവും ലിംഗ വ്യത്യാസവും ഒന്നും തടസമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അറുപത്തിയഞ്ചുകാരന്‍റെ നൃത്തം.

സെമി ക്ലാസിക്കല്‍ ചുവടുകളുമായി സമൂഹമാധ്യമങ്ങളില്‍ വൈറലായ ഉത്തമന്‍ നൃത്തം അമ്പലപ്പുഴയില്‍ വച്ച് ചെറുപ്പത്തില്‍ നൃത്തം പഠിച്ചിട്ടുണ്ട്. നൃത്തത്തില്‍ താല്‍പര്യം തോന്നിയതോടെ സ്കൂള്‍ പഠനം അവിടെ നിര്‍ത്തി ഫുള്‍ ടൈം നൃത്ത പഠനമായി. ഭരതനാട്യം, സെമി ക്ലാസിക്കല്‍ നൃത്ത രൂപങ്ങള്‍, ടപ്പാന്‍കൂത്ത് എന്നിവയും പഠിച്ചിട്ടുണ്ടെന്ന് ഉത്തമന്‍ പറഞ്ഞു. ഇപ്പോള്‍ നിരവധിപ്പേര്‍ക്ക് നൃത്തം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് ഉത്തമന്‍. സിപിഎം സമ്മേളന വേദിയിലെ നൃത്തത്തിന് മന്ത്രിയുടെ വക പൊന്നാട കിട്ടിയെന്നും ഉത്തമന്‍ പറയുന്നു.

കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നതെന്നും ഉത്തമന്‍ പറയുന്നു. നൃത്തപഠനത്തിന് ശേഷം ബാലെയ്ക്കും മറ്റും പോയാണ് ഉത്തമന്‍ കുടുംബം നോക്കിയിരുന്നത്. ഡാന്‍സ് ഈ പ്രായത്തിലും ആവേശമാണെന്ന് ഉത്തമന്‍ പറയുന്നു. ചെറുപ്പത്തില്‍ പഠിച്ചത് എങ്ങനെ മറക്കാനാണെന്നാണ് ഈ കലാകാരന്‍റെ ചോദ്യം. കഴിഞ്ഞമാസം സിപിഎഐഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഉത്തമനെ ആദരിച്ചിരുന്നു. അന്ന് മന്ത്രി പി പ്രസാദ് രണ്ട് ചുവട് വയ്ക്കാമോയെന്ന് ചോദിച്ചിരുന്നു. മുന്നൊരുക്കമൊന്നുമില്ലാതെ വച്ച ഈ രണ്ട് ചുവടാണ് ഉത്തമനെ വീണ്ടും വൈറലാക്കിയിരിക്കുന്നത്. 

- Advertisement -

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week