ഗണേഷ്‌കുമാറിന്റെ സഹോദരി കോൺഗ്രസിലേക്ക്; നേതൃത്വവുമായി ചർച്ച നടത്തിയെന്ന് ഉഷ മോഹൻദാസ്

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് കോൺഗ്രസിലേക്ക് എന്ന് വിവരം. കോൺഗ്രസ് നേതൃത്വം താനുമായി ചർച്ച നടത്തിയെന്നും എന്നാൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ഉഷ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിൽ മത്സരിക്കാൻ താൽപര്യമുണ്ട് എന്ന് ഉഷാ മോഹൻദാസ് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ കൊട്ടാരക്കരയിൽ മത്സരിക്കാൻ അയിഷാ പോറ്റിക്കായിരിക്കും കോൺഗ്രസ് മുൻഗണന നൽകുക എന്നാണ് വിവരം.

ഈ സാഹചര്യത്തിൽ ഉഷാ മോഹൻദാസ് എന്ത് തീരുമാനമാകും എടുക്കുക എന്നതാണ് നേതൃത്വം ഉറ്റുനോക്കുന്നത്. ഉഷ എത്തിയാൽ ഏതു സീറ്റ് നൽകും എന്നതിനെക്കുറിച്ചും കോൺഗ്രസിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ‘കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടന്നു. എന്നാൽ ഔദ്യോഗികമായി തീരുമാനം എടുത്തിട്ടില്ല.’ ഉഷ പറഞ്ഞു. 

Reports suggest that Usha Mohandas, sister of Kerala Transport Minister K.B. Ganesh Kumar, is considering joining the Congress party. Usha confirmed that the Congress leadership has initiated discussions with her, though she clarified that a final decision has not yet been made regarding her political entry.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News