24.6 C
Kottayam
Monday, June 8, 2026

കാനഡയ്ക്കും മെക്സിക്കോയ്ക്കും പണി കൊടുത്തു ട്രംപ് ;രണ്ട് രാജ്യങ്ങൾക്കും തീരുവ ഏർപ്പെടുത്തി

Must read

വാഷിംഗ : നാളെ മുതല്‍ മെക്സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടൊപ്പം, ചൈനയ്ക്കെതിരെയും സമാനമായ നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.

എണ്ണയെ തീരുവയുള്ള ഇനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. അനധികൃത കുടിയേറ്റം, മയക്കുമരുന്ന് കള്ളക്കടത്ത്, കാനഡയ്ക്കും മെക്സിക്കോയ്ക്കും അമേരിക്ക നല്‍കുന്ന വലിയ സബ്സിഡികള്‍ എന്നിവ കാരണം ആണ് തീരുവ വര്‍ദ്ധിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

ഇപ്പോള്‍ ചുമത്തുന്ന 25 ശതമാനം തീരുവ കാലക്രമേണ വര്‍ദ്ധിച്ചേക്കാം. വ്യാപാരത്തിന്‍റെ കാര്യത്തില്‍ മെക്സിക്കോയും കാനഡയും ഒരിക്കലും യുഎസുമായി നല്ല ബന്ധം പുലര്‍ത്തിയിട്ടില്ലെന്ന് ട്രംപ് ആരോപിച്ചു. വ്യാപാരത്തിന്‍റെ കാര്യത്തില്‍ ഇരു രാജ്യങ്ങളും അമേരിക്കയോട് അന്യായമായാണ് പെരുമാറുന്നത്.

- Advertisement -

- Advertisement -

കാനഡയുടേയും മെക്സിക്കോയുടേയും സാധനങ്ങള്‍ യുഎസിന് ആവശ്യമില്ലെന്ന് പ്രസിഡന്‍റ് ട്രംപ്ര പറഞ്ഞു. അമേരിക്കക്കാര്‍ക്ക് ആവശ്യമായ  എണ്ണ രാജ്യത്തുണ്ട്. മെക്സിക്കോ അമേരിക്കയ്ക്ക് എണ്ണ നല്‍കുന്നു, കാനഡ തടി ഉല്‍പ്പന്നങ്ങളും. മറ്റാരെക്കാളും കൂടുതല്‍ എണ്ണയും ആവശ്യത്തിനുള്ള മരത്തടിയും തങ്ങളുടെ പക്കലുണ്ടെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയിലേക്ക് മാരക മയക്കുമരുന്നായ ഫെന്‍റനൈല്‍ കയറ്റി അയയ്ക്കുന്നു എന്നതിന്‍റെ പേരില്‍ ചൈനയ്ക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.  ഫെന്‍റനൈല്‍ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകുന്നുവെന്ന് ട്ര്ംപ് ആരോപിച്ചു. യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്‍റ് അഡ്മിനിസ്ട്രേഷന്‍ (ഡിഇഎ) അഭിപ്രായ പ്രകാരം, രാജ്യത്തെ ഏറ്റവും കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്ന സിന്തറ്റിക് ഓപിയോയിഡാണ് ഫെന്‍റനൈല്‍.

- Advertisement -

യുഎസിനെതിരെ കാനഡ  ഡൊണാള്‍ഡ് ട്രംപ് തീരുവ ചുമത്തുന്നതുമായി മുന്നോട്ട് പോയാല്‍ കാനഡ അതിനെതിരെ പ്രതികരിക്കുമെന്ന് കാനഡ വ്യക്തമാക്കി. കാനഡ വേഗത്തിലും ശക്തവുമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ട്രൂഡോ ട്രംപിന് മുന്നറിയിപ്പ് നല്‍കി.   

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week