28.2 C
Kottayam
Friday, June 5, 2026

‘ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണം’; ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്‍റ്

Must read

ന്യൂയോര്‍ക്ക്:ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ ആദ്യമായി രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസി‍ഡൻറ് ജോ ബൈഡന്‍ രംഗത്ത്. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു. യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബൈഡൻ ഇസ്രയേലിനെ വിമർശിക്കുന്നത്.

ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സർക്കാറിന്‍റെ നിലപാടുകൾ മാറണമെന്നും വാഷിംഗ്ടണിൽ ഡെമോക്രാറ്റിക്‌ പാർട്ടി അനുകൂലികളുടെ യോഗത്തിൽ ബൈഡൻ പറഞ്ഞു. നെതന്യാഹു സർക്കാരാണ് ഇസ്രയേൽ-പലസ്തീൻ പ്രശ്ന പരിഹാരത്തിന് തടസ്സമാകുന്നത്. ദ്വിരാജ്യ ഫോർമുലക്ക് വേണ്ടി നെതന്യാഹു ശ്രമിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി.

ഗസ്സയിൽ ആശുപത്രികൾക്ക് നേരെയടക്കമുള്ള ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന. ഔദ ആശുപത്രിയിൽ ഇരച്ചുകയറിയ സൈന്യം നിരവധി പേരെ കൊലപ്പെടുത്തി. അബദ്ധത്തിൽ നടത്തിയ ആക്രമണത്തിൽ 20 സൈനികർ കൊല്ലപ്പെട്ടെന്ന് ​ ഇസ്രായേൽ അറിയിച്ചു.

യു.എൻ പൊതുസഭാ യോഗം ​ ചേരും..ബ്രിട്ടൻ, ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ വെടിനിർത്തലിനെ പിന്തുണച്ച്​ രംഗത്തു വന്നതോടെ ഇസ്രായേലും അമേരിക്കയും കൂടുതൽ ഒറ്റപ്പെട്ടു. യു.എൻ പൊതുസഭാ യോഗം ഗസ്സയി​ൽ സഹായം ഉറപ്പാക്കാൻ അടിയന്ത വെടിനിർത്തൽ വേണമെന്ന ആവശ്യം ശക്​തമായി ഉന്നയിക്കും.

- Advertisement -

ബന്ദികളുടെ കൈമാറ്റത്തിന്​ മധ്യസ്​ഥ രാജ്യങ്ങളുടെ പുതിയ നിർദേശം പരിഗണിക്കാൻ ഇസ്രായേൽ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ട്​. എന്നാൽ ആഭ്യന്തര സമ്മർദം മറികടക്കാനുള്ള ഇസ്രായേൽ തന്ത്രം മാത്രമാണ്​ ചർച്ചാ സന്നദ്ധതയെന്ന്​​ ഹമാസ്​. ​ചെങ്കടലിൽ യെമൻ ഹൂത്തികൾ അയച്ച മിസൈലേറ്റ്​ നോർവീജിയൻ പതാക വഹിച്ച കപ്പലിന്​ തകർച്ച സംഭവിച്ചതായി പെന്റഗൺ.

- Advertisement -

ഇസ്രായേലിലേക്കുള്ള എല്ലാ കപ്പലുകളും ആക്രമിക്കുമെന്ന മുന്നറിയിപ്പിൽ മാറ്റമില്ലെന്ന്​ ഹൂത്തി വിഭാഗം. യുദ്ധത്തിൽ വൈറ്റ്​ ഫോസ്​പറസ്​ ഉപയോഗിച്ചതിനും തടവുകാരെ അടിവസ്​ത്രം മാത്രം ധരിപ്പിച്ചു പ്രദർശിപ്പിച്ചതിനും ഇസ്രായേലിനോട്​ വിശദീകരണം തേടിയതായി അമേരിക്ക.യു.എസ്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ ജെയ്​ക്​ സള്ളിവൻ നാളെ ഇസ്രായേലിലെത്തും.

ഗസ്സയിൽ ഇസ്രായേലിന്റെ കൊടും ക്രൂരത തുടരുകയാണ്​. മരണം 18,205 ആയി. പരിക്കേറ്റവരുടെ എണ്ണം അര ലക്ഷം കടന്നു. ഖാൻ യൂനുസ്​, ജബാലിയ, ശുജാഇയ ഉൾപ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നു. ഓഫീസർമാർ ഉൾപ്പെടെ നിരവധി സൈനികരെ ​ വധിച്ചതായി അൽഖസ്സാം ബ്രിഗേഡ്​. ജെനിൻ അഭയാർഥി ക്യാമ്പ്​ ഉൾപ്പെടെ വെസ്​റ്റ്​ ബാങ്കി​െൻറ വിവിധ ഭാഗങ്ങളിൽ ഫലസ്​തീൻ വംശജർക്കെതിരെ ഇസ്രായേൽ സേന ഇന്നും ആക്രമണം തുടർന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week