25.5 C
Kottayam
Sunday, June 7, 2026

കൗമാരക്കാരുമായി ബന്ധംസ്ഥാപിച്ച് ലൈംഗികാതിക്രമം; 23-കാരി അറസ്റ്റിൽ

Must read

ന്യൂയോര്‍ക്ക്: പതിന്നാലുകാരിയെന്ന വ്യാജേന കൗമാരക്കാരുമായി ബന്ധം സ്ഥാപിച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ അമേരിക്കയില്‍ 23-കാരി അറസ്റ്റില്‍. സമാനമായ കേസില്‍ കഴിഞ്ഞ നവംബറില്‍ അറസ്റ്റിലായ അലിസ സിംഗറിനെയാണ് ടാംപ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. നാലുകുട്ടികള്‍ കൂടി പ്രതിക്കെതിരേ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. പ്രതിക്കെതിരേ കൂടുതല്‍ കുറ്റങ്ങളും ചുമത്തി.

കൗമാരക്കാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് കഴിഞ്ഞ നവംബറിലാണ് യുവതി ആദ്യം അറസ്റ്റിലായത്. 14-കാരിയായ വിദ്യാര്‍ഥിനിയെന്ന വ്യാജേനയാണ് യുവതി ആണ്‍കുട്ടിയുമായി ഓണ്‍ലൈന്‍ വഴി അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് 30-ഓളം തവണ വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപുറമേ നിരവധി വിദ്യാര്‍ഥികള്‍ക്ക് സ്‌നാപ്പ്ചാറ്റ് വഴി അശ്ലീലവീഡിയോകള്‍ അയച്ചുനല്‍കിയതിനും പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ട്.

സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ അലിസയുടെ ലൈംഗികാതിക്രമത്തിന് ഇരയായ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ അവര്‍ പരാതിയുമായി മുന്നോട്ടുവരണമെന്ന് ടാംപ പോലീസ് അഭ്യര്‍ഥിച്ചിരുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ കുട്ടികളെ മുതലെടുത്ത് അവരെ ചൂഷണം ചെയ്യുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും യുവതിയുടെ അതിക്രമത്തിനിരയായവര്‍ മുന്നോട്ടുവരണമെന്നുമായിരുന്നു പോലീസിന്റെ അഭ്യര്‍ഥന.

ഇവര്‍ക്കുവേണ്ട എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഇത്തരക്കാരില്‍നിന്ന് കൂടുതല്‍ ഉപദ്രവങ്ങളുണ്ടാകില്ലെന്ന് ഉറപ്പുനല്‍കുന്നതായും പോലീസ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് നാലുകുട്ടികള്‍ കൂടി യുവതിക്കെതിരേ പരാതി നല്‍കിയത്.

- Advertisement -

12 വയസ്സിനും 15 വയസ്സിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് യുവതിയുടെ അതിക്രമത്തിനിരയായതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. വിദ്യാര്‍ഥിനിയായ 14-കാരിയെന്ന വ്യാജേനയാണ് യുവതി കൗമാരക്കാരുമായി ഓണ്‍ലൈന്‍ വഴി ബന്ധം സ്ഥാപിച്ചിരുന്നത്. തുടര്‍ന്ന് ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതിയെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

Popular this week