സമൂഹമാധ്യമ ഇന്‍ഫ്‌ളുവന്‍സറെ ഭര്‍ത്താവ് മകളുടെ മുന്നില്‍വച്ച് വെടിവച്ചു കൊന്നു

ഹവായ്∙ അമേരിക്കയിലെ ഹവായിയില്‍ സമൂഹമാധ്യമ ഇന്‍ഫ്‌ളുവന്‍സറായ മുപ്പത്തിമൂന്നുകാരിയെ മകളുടെ മുന്നില്‍വച്ച് ഭര്‍ത്താവ് തലയില്‍ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി. വെള്ളിയാഴ്ച രാവിലെ പേള്‍റിഡ്ജ് സെന്ററിലെ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് തെരേസ ചച്ചൂലയെന്ന യുവതിയെ 44കാരനായ ഭര്‍ത്താവ് ജാസണ്‍ വെടിവച്ചു കൊന്നത്. അച്ഛനാണ് അമ്മയെ വെടിവച്ചതെന്ന് എട്ടുവയസുകാരിയായ മകളാണ് പൊലീസിനോടു പറഞ്ഞത്.

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ജാസണ്‍ പിന്നീട് സ്വയം വെടിവച്ചു ജീവനൊടുക്കിയെന്നാണു റിപ്പോര്‍ട്ട്. ഏറെ നാളുകളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഭര്‍ത്താവില്‍നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് തെരേസ നല്‍കിയ ഹര്‍ജിയില്‍ കോടതി കഴിഞ്ഞ ദിവസം അനുകൂല വിധി പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജാസണ്‍ ഭാര്യയെ വെടിവച്ചു കൊന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News